പ്രവാസികളുടെ സ്വത്തുകൾ തട്ടിയെടുക്കുന്ന പ്രവണത വർധിക്കുന്നു അദാലത്തുകൾ പ്രവാസികൾക്ക് ആശ്വാസം

Published : Sep 08, 2023, 05:02 PM IST
  പ്രവാസികളുടെ സ്വത്തുകൾ  തട്ടിയെടുക്കുന്ന പ്രവണത വർധിക്കുന്നു അദാലത്തുകൾ പ്രവാസികൾക്ക് ആശ്വാസം

Synopsis

തിരുവനന്തപുരം, കണ്ണൂർ, മലപ്പുറം, പത്തനംതിട്ട, കൊല്ലം എന്നി  ജില്ലകളിൽ കമ്മീഷൻ അദാലത്ത് നടത്തി കഴിഞ്ഞു.

മസ്‌കത്ത്: പ്രവാസികൾക്ക് ആശ്വാസകരമായി പ്രവാസി കമ്മീഷൻ അദാലത്ത്. പ്രവാസ ജീവിതം മതിയാക്കി മടങ്ങി നാട്ടിൽ  എത്തിയവർക്കും, ഇപ്പോൾ പ്രവാസത്തിൽ ഉള്ളവർക്കും  വളരെയധികം പ്രയോജനകരമായി പ്രവാസി കമ്മീഷൻ അദാലത്ത്  മാറികൊണ്ടിരിക്കുകയാണെന്ന് കമീഷൻ അംഗ  പി.എം ജാബിർ  മസ്കറ്റിൽ പറഞ്ഞു.

പ്രവാസി കമ്മീഷൻ അദാലത്തുകളുടെ പ്രവർത്തനങ്ങളെ കുറിച്ച് പ്രവാസികൾക്കിടയിൽ കൂടുതൽ ബോധവത്കരണം ആവശ്യമാണെന്നും  പി എം ജാബിർ അഭിപ്രായപ്പെട്ടു. മസ്‌കത്തിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികൾക്കും നാട്ടിൽ തിരിച്ചെത്തിയവർക്കും ഏറെ ഗുണകരമായി മാറികൊണ്ടിരിക്കുന്ന അദാലത്തുകൾക്ക് കൂടുതൽ പ്രചാരം നൽകും. അദാലത്തുകളിൽ പങ്കെടുക്കേണ്ടത് എങ്ങനെയാണെന്ന് പ്രവാസികളെ കൂടുതൽ ബോധവത്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം, കണ്ണൂർ, മലപ്പുറം, പത്തനംതിട്ട, കൊല്ലം എന്നി  ജില്ലകളിൽ കമ്മീഷൻ അദാലത്ത് നടത്തി കഴിഞ്ഞു. സെപ്തംബര്‍ പന്ത്രണ്ടിന്  കോഴിക്കോട് അദാലത്ത് ഗവ. ഗസ്റ്റ് ഹൗസിലും വയനാട് അദാലത്ത് 14 ന് കൽപറ്റയിൽ കലകടററ്റ് കോൺഫറൻസ് ഹാളിലും നടക്കും. 2023  അവസാനത്തോട് കൂടി  എല്ലാ ജില്ലകളിലെയും അദാലത്ത് പൂർത്തിയാക്കുവാനാണ് ലക്ഷ്യം വെക്കുന്നതെന്നും  പി.എം. ജാബിർ  പറഞ്ഞു.

പ്രവാസികളുടെ സ്വത്തുകൾ ബന്ധുക്കൾ തട്ടിയെടുക്കുന്ന പ്രവണത വർധിക്കുന്നതായിട്ടുണ്ട്. പല അദാലത്തുകളിലും ഇത് സംബന്ധിച്ച് പരാതി ലഭിക്കുകയുണ്ടായി. വിദേശത്തുള്ള മലയാളികൾ നടത്തുന്ന വ്യാപാരങ്ങളിലും  മറ്റും തർക്കമുണ്ടായാൽ ഇടപ്പെടാൻ കമ്മീഷന് കഴിയും. അതേസമയം, വ്യാപാര സ്ഥാപനങ്ങൾ വിദേശികളുടെ ഉടമസ്ഥിയിലുള്ളതണെങ്കിൽ ഇടപെടുന്നതിന്  പരിമിതിയുണ്ട്. എന്നാൽ അതാത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസിക്ക് ഇക്കാര്യത്തിൽ കമ്മീഷന് നിർദ്ദേശം നൽകാൻ കഴിയുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Read Also - ഈജിപ്ഷ്യൻ പൗരന്‍ കൊല്ലപ്പെട്ട കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രവാസി ഇന്ത്യക്കാരന് ഒടുവില്‍ മോചനം

റിക്രൂട്ട്‌മെന്റ് ഏജൻസികളുടെ തട്ടിപ്പ്, സ്ത്രീകളെ വിദേശത്ത് കൊണ്ടുപോയി കബളിപ്പിക്കൽ, ഭൂമി സംബന്ധമായ തർക്കങ്ങൾ, ബിസിനസ് പങ്കാളികൾ വഞ്ചിച്ചത്, കുടുംബ പ്രശ്‌നങ്ങൾ, ഭാര്യയും അവരുടെ ബന്ധുക്കളും സ്വത്തു തട്ടിയെടുത്തത്, ബാങ്ക് വായ്പ സംബന്ധിച്ച വിഷയങ്ങൾ, മരണാനന്തര ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നത്, വിദേശത്തെ ജയിലിലാക്കപ്പെട്ടവരുടെ കാര്യങ്ങൾ, കോടതി വിധിയിലൂടെ ലഭിക്കുന്ന മരണാനന്തര ആനുകൂല്യങ്ങളും അപകട ആനുകൂല്യവും വേതനം സംബന്ധിച്ച അനുകൂലങ്ങളും എംബസിയുമായി ബന്ധപ്പെട്ട മലയാളി വക്കീലന്മാർ തട്ടിയെടുക്കുന്നതും കൈമാറാൻ കാലതാമസം വരുത്തുന്നതും ഉൾപ്പെടെയുള്ള വിഷയങ്ങൾ, നോർക്കയെയും പ്രവാസി ക്ഷേമനിധിയെയും സംബന്ധിച്ച കാര്യങ്ങൾ, സർക്കാർ ഓഫിസുകളിൽ നിന്നും ലഭിക്കേണ്ടുന്ന സേവനങ്ങൾ വൈകുന്നത് സംബന്ധിച്ച കാര്യങ്ങൾ,  എന്നിങ്ങിനെ പ്രവാസി/മുൻ പ്രവാസിയുടെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കേണ്ടുന്ന ഏതൊരു കാര്യത്തെ സംബന്ധിച്ചും പ്രവാസി കമ്മീഷന് പെറ്റീഷൻ നൽകാവുന്നതാണ്.

പുതുതായി പരാതി നൽകുന്നവർ എഴുതി തയ്യാറാക്കിയ ആവലാതിയോടൊപ്പം പ്രവാസി/മുൻ പ്രവാസിയാണ് എന്നു തെളിയിക്കുന്ന രേഖകൾക്കു പുറമേ എതിർകക്ഷിയുടെ കൃത്യമായ മേൽവിലാസവും (ടെലഫോൺ നമ്പർ മാത്രം നൽകിയാൽ മതിയാവില്ല) നൽകണം. നേരത്തേ അപേക്ഷ നൽകിയതിൻൻറെ അടിസ്ഥാനത്തിൽ കമ്മീഷൻ സെക്രട്ടറിയിൽനിന്നും അറിയിപ്പു ലഭിച്ചവർ പ്രസ്തുത എഴുത്തും പരാതിയുടെ കോപ്പിയും അനുബന്ധ രേഖകളമായി എത്തണം. മുൻകൂട്ടി പരാതി നൽകാൻ ആഗ്രഹിക്കുന്നവർ മേൽ പറഞ്ഞ രീതിയിൽ അത് തയ്യാറാക്കി ഈ മെയിൽ ആയോ ചെയർമാൻ, പ്രവാസി കമ്മീഷൻ, ആറാം നില, നോർക്കാ സെന്റര്‍, തിരുവനന്തപുരം 695014  വിലാസത്തിൽ അയക്കണം. Email: secycomsn.nri@kerala.gov.in എന്ന വിലാസത്തിലും അയക്കാവുന്നതാണ്. കൂടുതൽ അറിയാൻ താൽപര്യമുള്ളവർക്ക് +91 94968 45603, +968 9933 5751( ഒമാൻ ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും ജാബിർ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മെത്താംഫെറ്റാമൈനും ഹാഷിഷും കഞ്ചാവുമടക്കം ശതകോടികൾ വിലയുള്ള മയക്കുമരുന്ന്, 9 വിദേശികൾ കുവൈത്തിൽ പിടിയിൽ
മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്