
റിയാദ്: വേനൽ കടുത്ത് സൗദിയിലെ മറ്റ് ഭാഗങ്ങളിൽ കൊടും ചൂട് അനുഭവപ്പെടുമ്പോൾ ദക്ഷിണ പ്രവിശ്യയിലെ അബഹയിലും ഖമീസ് മുശൈത്തിലും മഴയും മഞ്ഞും ആലിപ്പഴ വർഷവും. സൗദി അറേബ്യയിലും മറ്റ് ഗൾഫ്, അറബ് രാജ്യങ്ങളിലും ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. സൗദിയിൽ തന്നെ 50 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഈയാഴ്ച ചൂട് ഉയരും എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കെയാണ് ദക്ഷിണ സൗദിയിൽ ഉള്ള് കുളിർപ്പിക്കുന്ന മഞ്ഞും മഴയും ആലിപ്പഴ വർഷവും.
സ്കൂൾ അവധികാലവും ശക്തമായ ചൂടുംകാരണം മറ്റിടങ്ങളിൽനിന്നെല്ലാം നിരവധി പേരാണ് അബഹയിലെത്തിയത്. അവർക്ക് കുളിർമയേകുന്ന കാലാവസ്ഥയാണ് അബഹയിലും ഖമീസ് മുശൈത്തിലും നിറയുന്നത്. ഇത് ആളുകളുടെ മനസ് നിറയ്ക്കുന്നതാണ്. ഇപ്പോൾ മിക്ക ദിവസവും ഉച്ചയോടെ മഴയും മഞ്ഞും ആലിപ്പഴവും ചൊരിഞ്ഞു തുടങ്ങും.
അബഹ, ഖമീസ് മുശൈത്, ബല്ലസ്മർ, ബല്ലഹമർ, തനൂമ, അൽ നമാസ്, രിജാൽ അൽമ, സറാത്ത് അബീദ തുടങ്ങിയ അസീറിലെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമാണ്. വെള്ളച്ചാട്ടങ്ങളും പച്ചപ്പും പഴവർഗങ്ങളുടെ വിളവെടുപ്പും അബഹ ഫെസ്റ്റിവലും ഇവിടെയെത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്നു.
Read Also - മക്കയിലെത്തി ഉംറ നിര്‍വഹിച്ച് കരിം ബെന്‍സെമ, വീഡിയോ പങ്കുവെച്ച് താരം
അതേസമയം യുഎഇയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ പലയിടങ്ങളിലും നാശനഷ്ടങ്ങളുണ്ടായി. ശക്തമായ കാറ്റിലും മഴയിലും വാഹനങ്ങള്‍ക്കും വസ്തുക്കള്‍ക്കും നാശനഷ്ടങ്ങളുണ്ടായി. നഷ്ടം അധികൃതര്‍ തിട്ടപ്പെടുത്തി വരികയാണ്.
കനത്ത മഴയില്‍ നാശനഷ്ടങ്ങള്‍ നേരിട്ടവരില്‍ മലയാളികളുമുണ്ട്. പല മലയാളികളുടെയും കടകളുടെ നെയിം ബോര്‍ഡുകള്‍ കാറ്റില്‍ നശിച്ചു. കടകളിലെ പല സാധനങ്ങളും വെള്ളത്തില്‍ വീഴുകയും ചെയ്തു. അബുദാബിയിലെ അല്‍ ഹയാറില്‍ പരസ്യ ബോര്‍ഡ് കാറിന് മുകളിലേക്ക് വീണു. കാര്‍ യാത്രക്കാരായ കുടുംബം അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ചില കടകളുടെ മേല്‍ക്കൂരകള്‍ ശക്തമായ കാറ്റില്‍ പാറിപ്പോയി.
സഹായം അഭ്യര്‍ഥിച്ച് നൂറിലധികം കോളുകളാണ് ശനിയാഴ്ച ദുബൈ മുന്‍സിപ്പാലിറ്റിക്ക് ലഭിച്ചത്. ദുബൈയിലെ പരിസര പ്രദേശങ്ങളില്‍ കടപുഴകി വീണ മരങ്ങള്‍ നീക്കം ചെയ്യാന്‍ അഭ്യര്‍ഥിച്ചുള്ള കോളുകളായിരുന്നു ഇതില്‍ 69 എണ്ണം. പ്രധാന റോഡുകളില്‍ 16 സ്ഥലങ്ങളില്‍ മരങ്ങള്‍ വീണു. വെള്ളക്കെട്ടുകള്‍ നീക്കം ചെയ്യാന്‍ അഭ്യര്‍ഥിച്ചായിരുന്നു 18 കോളുകള്‍. വിവിധ സ്ഥലങ്ങളില്‍ കടപുഴകിയ മരങ്ങള്‍ ഷാര്‍ജ മുന്‍സിപ്പാലിറ്റിയും ദുബൈ മുന്‍സിപ്പാലിറ്റിയും ചേര്‍ന്ന് നീക്കം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. കാലാവസ്ഥയുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യത്തില്‍ എമര്‍ജന്‍സി നമ്പറായ 800900 വിളിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ