ഉംറ കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതിനിടെ വിശുദ്ധ കഅ്ബയുടെ സമീപം നില്‍ക്കുന്ന ദൃശ്യങ്ങള്‍ താരം എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നു.

മക്ക: മക്കയിലെത്തി ഉംറ നിര്‍വഹിച്ച് ലോക ഫുട്‌ബോള്‍ താരങ്ങളിലൊരാളായ കരിം ബെന്‍സെമ. സൗദി അറേബ്യയിലെ അല്‍ ഇത്തിഹാദ് ക്ലബ്ബില്‍ ചേര്‍ന്ന ഈ ഫ്രഞ്ച് താരം സൗദിയില്‍ നടക്കുന്ന കിങ് സല്‍മാന്‍ ക്ലബ്ബ് കപ്പ് മത്സരത്തില്‍ നിന്ന് പുറത്തായ ശേഷമാണ് മക്കയിലെത്തിയത്.

ഉംറ കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതിനിടെ വിശുദ്ധ കഅ്ബയുടെ സമീപം നില്‍ക്കുന്ന ദൃശ്യങ്ങള്‍ താരം എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നു. ഇതാദ്യമായല്ല ബെന്‍സെമ ഉംറ നിര്‍വഹിക്കുന്നത്. 2016ല്‍ സൗദി അറേബ്യ സന്ദര്‍ശിച്ച അദ്ദേഹം തീര്‍ത്ഥാടനം പൂര്‍ത്തിയാക്കിയിരുന്നു. കിങ് സല്‍മാന്‍ ക്ലബ്ബ് കപ്പ് ടൂര്‍ണമെന്റില്‍ എട്ടാം റൗണ്ടില്‍ എതിരാളിയായ അല്‍ഹിലാല്‍ ക്ലബ്ബിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബെന്‍സെമയുടെ ടീം ഇത്തിഹാദ് പരാജയപ്പെട്ടത്. ഈ വര്‍ഷം ജൂണിലാണ് സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡില്‍ നിന്ന് ബെന്‍സെമ 2026 വരെ നീളുന്ന കരാറുമായി അല്‍ ഇത്തിഹാദ് ക്ലബ്ബില്‍ ചേര്‍ന്നത്. 

Scroll to load tweet…

Read Also - കുതിരപ്പുറത്ത് കുതിച്ച് അറേബ്യൻ സുന്ദരി നൂറ അൽ ജാബർ; പൈതൃക കലകളിലെ കരുത്തിന്‍റെ പെൺ മുഖം

മക്കയിലെ കഅ്ബ കഴുകല്‍ ചടങ്ങില്‍ പങ്കെടുത്ത് എംഎ യൂസഫലി

മക്ക: മക്കയിലെ വിശുദ്ധ കഅ്ബ കഴുകല്‍ ചടങ്ങ് പൂര്‍ത്തിയായി. ഭരണാധികാരി സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ ബദര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. 

മന്ത്രിമാര്‍, അമീറുമാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, വിശിഷ്ടാതിഥികള്‍, കഅ്ബയുടെ പരിചാരകന്‍, ഇരുഹറം കാര്യാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, പണ്ഡിതസഭാംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രമുഖ വ്യവസായി എം എ യൂസഫലിയും ചടങ്ങില്‍ സംബന്ധിച്ചു. സൗദി ഭരണകൂടത്തിന്റെ പ്രത്യേക ക്ഷണിതാവായാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി ചടങ്ങില്‍ പങ്കെടുത്തത്. ക്അബ കഴുകല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചത് വലിയ അനുഗ്രഹമായാണ് കാണുന്നതെന്നും ക്ഷണത്തിന് സൗദി ഭരണാധികാരികളോട് നന്ദി അറിയിക്കുന്നതായും യൂസഫലി പറഞ്ഞു. 

ഡെപ്യൂട്ടി ഗവര്‍ണര്‍ ക്അബയുടെ അകത്ത് പ്രവേശിച്ച് ചുവരുകള്‍ പനിനീര്‍ കലര്‍ന്ന സംസം വെള്ളം കൊണ്ട് കഴുകി. മുന്തിയ ഊദ് എണ്ണ, റോസാപ്പൂ വെള്ളം എന്നിവ ഉപയോഗിച്ചാണ് അകത്തെ ഭിത്തികളും തറയും കഴുകിയത്. കഴുകലിന്റെ മുന്നോടിയായി കഅ്ബയുടെ പുടവ (കിസ്വ) അടിഭാഗം അല്‍പ്പം ഉയര്‍ത്തി കെട്ടിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...