ഒമാനിൽ പലയിടത്തും മഴ: ജാഗ്രത നിർദ്ദേശവുമായി പൊലീസ്

Published : Oct 26, 2023, 10:22 PM ISTUpdated : Oct 26, 2023, 10:23 PM IST
ഒമാനിൽ പലയിടത്തും മഴ: ജാഗ്രത നിർദ്ദേശവുമായി പൊലീസ്

Synopsis

വടക്കൻ ബാത്തിനായിലെ ഷിനാസ്സ്  വിലായത്തിൽ ഉണ്ടായ വെള്ളപ്പാച്ചിലിൽ അകപ്പെട്ട വാഹനത്തിൽ നിന്നും മൂന്നു ഒമാൻ സ്വദേശികളെ രക്ഷപ്പെടുത്തിയതായി സിവിൽ  ഡിഫൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

മസ്കറ്റ്: ഒമാന്റെ വടക്കൻ ഗവര്‍ണറേറ്റുകളിൽ കനത്ത മഴ. അൽ സുവൈഖ് വിലായത്തിലെ അൽ-ബിദായ മേഖലയിൽ പെയ്ത കനത്ത   മഴ മൂലം ഉണ്ടായ  റോഡുകളിൽ  വെള്ളക്കെട്ടുകൾ രൂപപെട്ടതായി റിപ്പോർട്ട് ചെയ്തു.

വടക്കൻ ബാത്തിനായിലെ ഷിനാസ്സ്  വിലായത്തിൽ ഉണ്ടായ വെള്ളപ്പാച്ചിലിൽ അകപ്പെട്ട വാഹനത്തിൽ നിന്നും മൂന്നു ഒമാൻ സ്വദേശികളെ രക്ഷപ്പെടുത്തിയതായി സിവിൽ  ഡിഫൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കൂടാതെ സഹം വിലയത്തിൽ വെള്ളപ്പാച്ചിലിൽ അകപ്പെട്ട വാഹനത്തിൽ നിന്നും അഞ്ചുപേരെ രക്ഷപ്പെടുത്തുവാൻ സാധിച്ചുവെന്നും ഒമാൻ സിവിൽ  ഡിഫൻസ് റിപ്പോർട്ട് ചെയ്യുന്നു.

എട്ടുപേരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നും പ്രസ്താവനയിലൂടെ അധികൃതർ അറിയിച്ചിട്ടുണ്ട്. ഒമാന്റെ പല ഭാഗങ്ങളിലും മഴ തുടരുന്നതിനാൽ വാഹനമോടിക്കുന്നവരോട് ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. മസ്‌കറ്റ്, തെക്കൻ  അൽ ബത്തിന,വടക്കൻ  അൽ ബത്തിന, അൽ ദഖിലിയ, മുസന്ദം, അൽ ദാഹിറ, അൽ ബുറൈമി ഗവർണറേറ്റുകളിൽ മഴ  പെയ്യുവാൻ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിലും പറയുന്നു.

Read Also -  യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്; ബാഗേജിലെ വസ്തുക്കളുടെ മൂല്യം 3,000 റിയാല്‍ കടക്കരുത്

അതേസമയം യുഎഇയിലെ പല സ്ഥലങ്ങളിലും ഇന്ന കനത്ത മഴ ലഭിച്ചു. ഇന്ന് രാവിലെ മുതല്‍ പലയിടങ്ങളിലും മഴ പെയ്തു. ചില സ്ഥലങ്ങളില്‍ റോഡുകളില്‍ വെള്ളം കെട്ടി നിന്നത് മൂലം ഗതഗാതം മന്ദഗതിയിലാണ്. 

കനത്ത മഴയെ തുടര്‍ന്ന് വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴയുടെ പശ്ചാത്തലത്തില്‍ വാഹനമോടിക്കുമ്പോള്‍ വേഗത കുറയ്ക്കണമെന്നും അറിയിപ്പ് നല്‍കിയിട്ടുണ്ട്. തലസ്ഥാന നഗരിയിലെ നിരവധി റോഡുകളില്‍ വേഗപരിധി നിയന്ത്രണ സംവിധാനം ആക്ടിവേറ്റ് ചെയ്തിട്ടുണ്ട്. വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്റര്‍ ആയി കുറച്ചിട്ടുണ്ട്. അസ്ഥിരമായ കാലാവസ്ഥ മൂലം അടിയന്തര സാഹചര്യങ്ങളില്‍ ആവശ്യമായി വന്നാല്‍ അബുദാബി മുന്‍സിപ്പാലിറ്റിയുടെ 993 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്നും അറിയിപ്പുണ്ട്. 

നാളെയും മഴയ്ക്ക് സാധ്യതയുണ്ട്. താപനില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശരാശരി താപനില 30 ഡിഗ്രിയില്‍ താഴെയായിരിക്കുമെന്നും പരമാവധി താപനില 39 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്നും കുറഞ്ഞ താപനില 19 ഡിഗ്രി സെല്‍ഷ്യസ് ആകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അഭിമാനാർഹമായ 54 വർഷങ്ങൾ, ദേശീയ ദിനം വിപുലമായി ആഘോഷിക്കാൻ ബഹ്റൈൻ, രാജ്യത്ത് പൊതു അവധി
സൗദി അറേബ്യയിൽ തിമിർത്തുപെയ്ത് മഴ, റോഡുകളിൽ വെള്ളക്കെട്ട്, നിരവധി വാഹനങ്ങൾ മുങ്ങി