യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്; ബാഗേജിലെ വസ്തുക്കളുടെ മൂല്യം 3,000 റിയാല്‍ കടക്കരുത്
വ്യക്തിഗത സാധനങ്ങളും സമ്മാനങ്ങളും ഉള്‍പ്പെടെ ബാഗേജിലെ വസ്തുക്കളുടെ മൂല്യം 3,000 ഖത്തര്‍ റിയാലായിരിക്കണം.

ദോഹ: വ്യോമ, കര, കടല്‍ മാര്‍ഗങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രക്കാരുടെ ബാഗേജ് പരിധി സംബന്ധിച്ച് ഓര്‍മ്മപ്പെടുത്തലുമായി ഖത്തര്‍ കസ്റ്റംസിന്റെ നോട്ടീസ്. യാത്രക്കാരുടെ കൈവശമുള്ള വ്യക്തിഗത സാധനങ്ങളുടെ മൂല്യം 3,000 റിയാലില്‍ കൂടാന്‍ പാടില്ലെന്നാണ് അധികൃതരുടെ നിര്‍ദ്ദേശം.
വ്യക്തിഗത സാധനങ്ങളും സമ്മാനങ്ങളും ഉള്‍പ്പെടെ ബാഗേജിലെ വസ്തുക്കളുടെ മൂല്യം 3,000 ഖത്തര്‍ റിയാലായിരിക്കണം. മറ്റ് കറന്‍സികളിലും ഇതിന് തുല്യമായ മൂല്യമാണെന്ന് ഉറപ്പാക്കണം. വ്യക്തിഗത ഉപയോഗത്തിനുള്ള സാധനങ്ങളുടെ മൂല്യമാണ് ഇത്. വാണിജ്യ ആവശ്യങ്ങള്‍ക്കായി കൊണ്ടുവരുന്ന സാധനങ്ങളുടെ ചട്ടങ്ങളും വ്യവസ്ഥകളും പ്രത്യേകമാണ്. വാണിജ്യ ആവശ്യങ്ങള്‍ ലക്ഷ്യം വെച്ച് കൊണ്ടുവരുന്ന ലഗേജുകള്‍ക്കായി കസ്റ്റംസിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ സന്ദര്‍ശിച്ച് നടപടിക്രമങ്ങളും നിയമങ്ങളും പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.
Read Also - രാജ്യത്തിന് പുറത്തുപോകേണ്ട; സന്ദർശന വിസ ആറ് മാസം വരെ ഓൺലൈനിൽ പുതുക്കാം
27 വർഷത്തിന് ശേഷം ഖത്തർ എയർവേയ്സിൽ നേതൃമാറ്റം; അക്ബർ അൽ ബകർ പടിയിറങ്ങി
ദോഹ: 27 വർഷത്തിന് ശേഷം ഖത്തർ എയർവേയ്സിൽ നേതൃമാറ്റം. കമ്പനിയെ മുന്നിൽ നിന്ന് നയിച്ച സിഇഒ അക്ബർ അൽ ബകർ 27 വർഷത്തിന് ശേഷം പടിയിറങ്ങി. ബദർ മുഹമ്മദ് അൽ മീർ ആയിരിക്കും പുതിയ സിഇഒ. ലോകത്തെ മികച്ച വിമാനക്കമ്പനിയെന്ന ബഹുമതി ഏഴുതവണ നേടിയാണ് അക്ബർ അൽ ബകറിന്റെ പടിയിറക്കം.
27 വർഷങ്ങൾക്ക് ശേഷം, ഞാൻ നിങ്ങൾക്കൊപ്പമുള്ള യാത്ര അവസാനിപ്പിക്കുകയാണ്. ജീവനക്കാർക്കയച്ച ഇ മെയിലിൽ അക്ബർ അൽ ബകർ ഇങ്ങനെ കുറിച്ചു. 5 വിമാനങ്ങളുമായി തുടക്കം കുറിച്ച ഖത്തർ എയർവേയ്സ് ഇക്കാലയളവിനുള്ളിൽ ലോകമാകെ ചിറകുവിരിച്ചു പറന്നു. 250ലധികം വിമാനങ്ങൾ, ലോകത്തെ 160ലധികം കേന്ദ്രങ്ങളിലേക്ക് പറക്കുന്നു ഇന്ന്. നവംബർ 5ന് അക്ബർ അൽ ബകർ പടിയിറങ്ങും. ലോകത്തെ മികച്ച എയർലൈനെന്ന ബഹുമതി ഏഴുതവണ ഖത്തറിന്റെ ദേശീയ വിമാനക്കമ്പനി നേടി. ബിസിനസ് ക്ലാസിലും കസ്റ്റമർ സർവീസിലുമാണ് ഖത്തർ എയർവേയ്സ് മറ്റാർക്കും പിടികൊടുക്കാത്ത നേട്ടങ്ങൾ സ്വന്തമാക്കിയത്.
കമ്പനിയുടെ ഹബ്ബായ ഹമദ് രാജ്യാന്തര വിമാനത്താവളം ലോകത്തെ മികച്ച വിമാനത്താവളമെന്ന നേട്ടവും സ്വന്തമാക്കി. എയർലൈൻ രംഗത്തെ പ്രമുഖൻ ബദർ മുഹമ്മദ് അൽ മീർ ആണ് പുതിയ സിഇഒ. ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെ തലപ്പത്ത് നിന്നും അക്ബർ അൽ ബക്കർ പടിയിറങ്ങും. ഖത്തർ ടൂറിസം ചെയർമാൻ സ്ഥാനത്തും മാറ്റമുണ്ടായി. അക്ബർ അൽ ബകറിന് പകരം സാദ് അലി അൽ ഖർജിയാണ് പുതിയ ചെയർമാൻ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം