പലസ്തീൻ ജനതയുടെ അവകാശങ്ങള്‍ വീണ്ടെടുക്കാന്‍ പിന്തുണയ്ക്കുമെന്ന് സൗദി മന്ത്രിസഭ

Published : Oct 11, 2023, 07:57 PM ISTUpdated : Oct 11, 2023, 08:00 PM IST
പലസ്തീൻ ജനതയുടെ അവകാശങ്ങള്‍ വീണ്ടെടുക്കാന്‍ പിന്തുണയ്ക്കുമെന്ന് സൗദി മന്ത്രിസഭ

Synopsis

പലസ്തീൻ ജനതക്ക് അവരുടെ നിയമാനുസൃത അവകാശങ്ങൾ വീണ്ടെടുക്കാനുള്ള പിന്തുണ തുടരുമെന്നും മന്ത്രിസഭ യോഗം വ്യക്തമാക്കി.

റിയാദ്: ഗാസയിലെ ഇസ്രയേൽ ആക്രമണവും പശ്ചിമേഷ്യൻ മേഖലയിൽ അതിെൻറ വ്യാപനവും തടയേണ്ടതുണ്ടെന്ന് സൗദി മന്ത്രിസഭ. ചൊവ്വാഴ്ച റിയാദിൽ സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

പലസ്തീൻ ജനതക്ക് അവരുടെ നിയമാനുസൃത അവകാശങ്ങൾ വീണ്ടെടുക്കാനുള്ള പിന്തുണ തുടരുമെന്നും മന്ത്രിസഭ യോഗം വ്യക്തമാക്കി. പലസ്തീൻ പ്രസിഡൻറ്, ജോർദാൻ രാജാവ്, ഈജിപ്ത് പ്രസിഡൻറ് എന്നിവരുമായി കിരീടാവകാശി നടത്തിയ ടെലിഫോൺ സംഭാഷണങ്ങളുടെ ഉള്ളടക്കം മന്ത്രിസഭ ചർച്ച ചെയ്തു. എല്ലാ അന്താരാഷ്ട്ര, പ്രാദേശിക പാർട്ടികളുമായും ആശയവിനിമയം നടത്താനുള്ള രാജ്യത്തിെൻറ തുടർന്നുള്ള ശ്രമങ്ങൾക്ക് ഊന്നൽ നൽകുന്നതായിരുന്നു അത്. 

ഗാസയിലെയും പരിസരങ്ങളിലെയും ആക്രമണം തടയുന്നതിനും മേഖലയിലെ വ്യാപനം തടയുന്നതിനും പലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനും അവരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും സാക്ഷാത്കരിക്കുന്നതിനും ന്യായവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിനും അവർക്കൊപ്പം നിൽക്കുന്നതിെൻറയും ഭാഗമാണെന്നും മന്ത്രിസഭ വിലയിരുത്തി. 

Read Also -  പലസ്തീൻ ജനതയ്ക്ക് യുഎഇയുടെ അടിയന്തര സഹായം; നിര്‍ദ്ദേശം നല്‍കി ശൈഖ് മുഹമ്മദ്

പലസ്തീനികളും ഇസ്രായേലികളും തമ്മിലുള്ള സംഘർഷം ഉടനടി അവസാനിപ്പിക്കണമെന്ന് സൗദി അറേബ്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു. പലസ്തീനും ഇസ്രായേലി അധിനിവേശ സേനയും തമ്മിലുണ്ടാവുന്ന ആക്രമണ സംഭവങ്ങൾ സുക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പല മേഖലകളിലും അക്രമത്തിെൻറ തോത് വർധിച്ചു. 

അടിക്കടി രൂക്ഷമാവുന്ന സംഘർഷം ഉടനടി നിർത്തണമെന്നും മന്ത്രാലയം ശക്തമായി ആവശ്യപ്പെട്ടു. തുടർച്ചയായ അധിനിവേശത്തിെൻറയും ഫലസ്തീൻ ജനതയുടെ നിയമാനുസൃത അവകാശങ്ങൾ നിഷേധിക്കുന്നതിെൻറയും വിശുദ്ധ കേന്ദ്രങ്ങൾക്ക് നേരെയുള്ള വ്യവസ്ഥാപിതവും പ്രകോപനപരവുമായ അതിക്രമത്തിെൻറയും ഫലമായി സ്ഫോടനാത്മകമായ ഒരു സാഹചര്യമാണ് നിലുണ്ടായിരിക്കുന്നത്. ഇതിലെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് ഒാർമിപ്പിക്കുന്നു. 

മേഖലയിൽ സുരക്ഷയും സമാധാനവും കൈവരിക്കുകയും സാധാരണക്കാരെ സംരക്ഷിക്കുകയും ചെയ്യുന്ന വിധത്തിൽ ദ്വിരാഷ്ട്ര പരിഹാരത്തിലേക്ക് നയിക്കുന്ന വിശ്വസനീയമായ സമാധാനപ്രക്രിയ സജീവമാക്കാൻ അന്താരാഷ്ട്ര സമൂഹം അതിെൻറ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന ആഹ്വാനം വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആവർത്തിച്ചു.

 ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്
മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട