16 മണിക്കൂർ നീണ്ട ശസ്ത്രക്രിയ; സയാമീസ് ഇരട്ടകളെ വേർപ്പെടുത്തി; ഇരുമെയ്യായി ഹസ്സനും ഹുസൈനും

Published : Oct 07, 2023, 09:15 PM ISTUpdated : Oct 07, 2023, 09:28 PM IST
16 മണിക്കൂർ നീണ്ട ശസ്ത്രക്രിയ; സയാമീസ് ഇരട്ടകളെ വേർപ്പെടുത്തി; ഇരുമെയ്യായി ഹസ്സനും ഹുസൈനും

Synopsis

റിയാദിലെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിക്ക് കീഴിലെ കുട്ടികൾക്കായുള്ള കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെയാണ് ശസ്ത്രക്രിയ ആരംഭിച്ചത്.

റിയാദ്: ടാൻസാനിയൻ സയാമീസ് ഇരട്ടകളെ വേർപ്പെടുത്താൻ റിയാദിൽ നടന്ന ശസ്ത്രക്രിയ വിജയകരം. 16 മണിക്കൂർ നീണ്ട സങ്കീർണമായ ശസ്ത്രക്രിയയിലൂടെയാണ് രണ്ടു വയസുകാരായ ഹസനും ഹുസൈനും വിജയകരമായി വേർപിരിഞ്ഞത്. റിയാദിലെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിക്ക് കീഴിലെ കുട്ടികൾക്കായുള്ള കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെയാണ് ശസ്ത്രക്രിയ ആരംഭിച്ചത്.

ഡോ. അബ്ദുല്ല അൽറബീഅയുടെ നേതൃത്വത്തിൽ അനസ്തേഷ്യ, പീഡിയാട്രിക് സർജറി, പീഡിയാട്രിക് യൂറോളജി, പ്ലാസ്റ്റിക് സർജറി, ഓർത്തോപീഡിക് വിഭാഗക്കാരായ 35 കൺസൾട്ടൻറുമാരും വിദഗ്ധരും നഴ്സിങ്, ടെക്നിക്കൽ സ്റ്റാഫുകളും ശസ്ത്രക്രിയയിൽ പങ്കാളിയായി. ഒമ്പത് ഘട്ടങ്ങളായാണ് അതിസൂക്ഷ്മമായ ശസ്ത്രക്രിയ പൂർത്തിയാക്കിയത്. ഏത് രാജ്യക്കാരുമായ സയാമീസുകളെ റിയാദിലെത്തിച്ച് വേർപെടുത്താനുള്ള സൗദി പദ്ധതിക്ക് കീഴിൽ ഇത് 59-ാമത്തെ ശസ്ത്രക്രിയയാണ് നടന്നതെന്ന് ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു.

ശസ്ത്രക്രിയ തുടങ്ങി 12 മണിക്കൂറിന് ശേഷം ഹസ്സനും ഹുസൈനും ജീവിതത്തിൽ ആദ്യമായി വെവ്വേറെ കിടക്കകളിൽ കിടന്നു. അതിനുശേഷമുള്ള നാല് മണിക്കൂറുകൾ കൊണ്ടാണ് മുറിച്ചുമാറ്റിയ അവയവങ്ങൾ പുനഃസ്ഥാപിച്ചത്. ദഹനവ്യവസ്ഥ, വൻകുടൽ, മൂത്രാശയ സംവിധാനം, പ്രത്യുൽപാദന വ്യവസ്ഥ എന്നിവയാണ് ഒാരോ ശരീരങ്ങളിലും പുനഃസ്ഥാപിച്ചത്. തുടർന്ന് മുറിവുകൾ തുന്നിക്കെട്ടി. ഇരുമെയ്യുകളായി മാറിയ ഹസ്സനെയും ഹുസൈനെയും രണ്ട് വ്യത്യസ്ത കിടക്കകളിലാക്കി പീഡിയാട്രിക് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെന്നും ഡോ. അൽറബീഅ പറഞ്ഞു. 

Read Also - കൂടുതല്‍ നഗരങ്ങളിലേക്ക് കൂടി സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്‌സ്

വിനോദസഞ്ചാര മേഖലയുടെ വളർച്ചയിൽ രണ്ടാം സ്ഥാനം; ലോക ടൂറിസം ഭൂപടത്തിൽ മുന്നേറി സൗദി

റിയാദ്: ലോക ടൂറിസം ഭൂപടത്തിൽ സൗദി അറേബ്യയുടെ സ്ഥാനമുയരുന്നു. വിനോദസഞ്ചാര മേഖലയിൽ ഏറ്റവും വളർച്ച നേടിയ ലോകത്തെ രണ്ടാമത്തെ രാജ്യമായി സൗദി അറേബ്യ. ഈ വർഷത്തെ ആദ്യ ഏഴ് മാസകാലയളവിൽ എത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തിെൻറ അടിസ്ഥാനത്തിലാണ് ആഗോളതലത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയത്. 2019 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് രാജ്യം 58 ശതമാനം വളർച്ചാനിരക്കാണ് രേഖപ്പെടുത്തിയതെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു.

ഇക്കഴിഞ്ഞ സെപ്റ്റംബറിൽ വേൾഡ് ടൂറിസം ഓർഗനൈസേഷൻ പുറത്തിറക്കിയ വേൾഡ് ടൂറിസം ബാരോമീറ്റർ റിപ്പോർട്ടിനെ ഉദ്ധരിച്ചാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ടൂറിസം മേഖലയിൽ രാജ്യം കൈവരിച്ച വലിയ നേട്ടങ്ങളുടെയും ഈ സുപ്രധാന മേഖലയിൽ ആഗോള രംഗത്ത് വഹിച്ച നേതൃത്വത്തിെൻറയും ഫലമാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ മാസം 27, 28 തീയതികളിൽ റിയാദിൽ നടന്ന ലോക വിനോദസഞ്ചാര ദിന സമ്മേളനത്തിന് സൗദി ആതിഥേയത്വം വഹിച്ചത് ടൂറിസം രംഗത്തെ ഏറ്റവും പുതിയ സംഭവമാണെന്നും അധികൃതർ പറഞ്ഞു.

ഭരണാധികാരികളായ സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും തുടർനടപടികളും ശ്രദ്ധയും ടൂറിസം സംവിധാനത്തിന് ലഭിക്കുന്ന അഭൂതപൂർവമായ പിന്തുണയുമാണ് ഇൗ നേട്ടങ്ങൾക്ക് പിന്നിലെന്ന് ടൂറിസം മന്ത്രി അഹ്മദ് അൽ ഖത്തീബ് പറഞ്ഞു. ഈ നേട്ടങ്ങൾ പ്രധാന ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ രാജ്യത്തിെൻറ സ്ഥാനം വർധിപ്പിക്കുന്നു. എത്തിച്ചേരുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിലെ ഗണ്യമായ വർധനവ് രാജ്യത്തെ ആകർഷകമായ ടൂറിസം ഓപ്ഷനുകളിലും അവരുടെ വൈവിധ്യത്തിെൻറ വ്യാപ്തിയിലുമുള്ള ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗഹൃദബന്ധം ഊട്ടിയുറപ്പിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ 'സാർഥക്' കുവൈത്തിൽ, ചിത്രങ്ങൾ കാണാം
ബിഗ് ടിക്കറ്റ് – ഒരു ലക്ഷം ദിർഹംവീതം നേടി രണ്ട് മലയാളികൾ