യാമ്പുവിലേക്കുള്ള സര്‍വീസ് പുനരാരംഭിക്കും. 

ദോഹ: സര്‍വീസുകള്‍ വ്യാപിക്കാനൊരുങ്ങി ഖത്തര്‍ എയര്‍വേയ്‌സ്. സൗദി അറേബ്യയിലെ അല്‍ ഉല, തബൂക്ക് എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. യാമ്പുവിലേക്കുള്ള സര്‍വീസ് പുനരാരംഭിക്കും. 

ഈ മാസം 29ന് അല്‍ ഉലയിലേക്കും ഡിസംബര്‍ ആറിന് യാമ്പുവിലേക്കും 14ന് തബൂക്കിലേക്കുമാണ് സര്‍വീസുകള്‍ തുടങ്ങുക. അല്‍ ഉലയിലേക്ക് ആഴ്ചയില്‍ രണ്ട് സര്‍വീസുകളും യാമ്പുവിലേക്കും തബൂക്കിലേക്കും മൂന്ന് സര്‍വീസുകള്‍ വീതവുമാണ് തുടങ്ങുക. നിലവില്‍ ദമ്മാം, ഗാസിം, ജിദ്ദ, മദീന, റിയാദ്, തായിഫ് എന്നിവിടങ്ങളിലേക്കാണ് ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസുകള്‍ ഉള്ളത്. പുതിയ മൂന്ന് നഗരങ്ങളിലേക്ക് കൂടി സര്‍വീസുകള്‍ തുടങ്ങുന്നതോടെ ഖത്തര്‍ എയര്‍വേയ്‌സിന്റെ സര്‍വീസുകള്‍ സൗദിയുടെ ഒമ്പത് നഗരങ്ങളിലേക്ക് വ്യാപിക്കുകയാണ്. പുതിയ മൂന്ന് നഗരങ്ങളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ഖത്തര്‍ എയര്‍വേയ്‌സ് വെബ്‌സൈറ്റില്‍ ആരംഭിച്ചു. 

Read Also -  യുഎഇയിലെ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ്; നാലു മാസത്തെ ഗ്രേസ് പിരീഡ് ലഭിക്കും

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; പ്രതിദിന നോണ്‍സ്‌റ്റോപ് സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഗ്ലോബല്‍ കരിയറായ എയര്‍ ഇന്ത്യ ഈ മാസം 23 മുതല്‍ കൊച്ചി- ദോഹ പ്രതിദിന സര്‍വീസ് ആരംഭിക്കുന്നു. രണ്ടു നഗരങ്ങളെ തമ്മില്‍ നേരിട്ട് ബന്ധിപ്പിക്കുന്ന ഈ പുതിയ സര്‍വീസ് കൂടുതല്‍ സൗകര്യപ്രദവും സുഖപ്രദവുമായ യാത്രാവശ്യം നിറവേറ്റുന്നതാണ്.

 കൊച്ചിയില്‍ നിന്ന് പ്രാദേശിക സമയം 1.30ന് പുറപ്പെടുന്ന എഐ953 ദോഹയില്‍ 3.45ന് എത്തിച്ചേരും. തിരിച്ചുള്ള യാത്രാവിമാനമായ എഐ954 ദോഹയില്‍ നിന്ന് പ്രാദേശിക സമയം 4.45ന് പുറപ്പെട്ട് കൊച്ചിയില്‍ പ്രാദേശിക സമയം 11.35ന് എത്തിച്ചേരും. ഏ320 നിയോ എയര്‍ക്രാഫ്റ്റ് യാത്രാ വിമാനത്തില്‍ 162 സീറ്റുകളാണുള്ളത്. ഇക്കണോമിയില്‍ 150 സീറ്റും ബിസിനസ് ക്ലാസില്‍ 12 സീറ്റും.

 നിലവില്‍ കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് എല്ലാ ദിവസവും നേരിട്ട് എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്നുണ്ട്. ഡൊമസ്റ്റിക്, ഇന്‍റര്‍നാഷണല്‍ സെക്ടറുകളില്‍ തങ്ങളുടെ സേവനം വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് എയര്‍ ഇന്ത്യ പുതിയ സര്‍വീസ് തുടങ്ങിയിരിക്കുന്നത്.പുതിയ സര്‍വീസ് ആരംഭിക്കുന്നതോടെ മിഡില്‍ ഈസ്റ്റിലെ എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാകും.

എയര്‍ ഇന്ത്യയുടെ വെബ് സൈറ്റ്, മൊബൈല്‍ ആപ്പ്, ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സികള്‍ ഉള്‍പ്പെടെയുള്ള ട്രാവല്‍ ഏജന്‍റുമാര്‍ എന്നീ മാര്‍ഗങ്ങളിലൂടെയെല്ലാം ഫ്ലൈറ്റ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...