സൗദി-ഖത്തർ അതിർത്തിയിൽ വാഹനാപകടം; മൂന്ന് മരണം

Published : Jul 20, 2023, 08:49 PM ISTUpdated : Aug 02, 2023, 02:43 PM IST
സൗദി-ഖത്തർ അതിർത്തിയിൽ വാഹനാപകടം; മൂന്ന് മരണം

Synopsis

ഇക്കൂട്ടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ വിദഗ്ധ ചികിത്സക്കായി ഹുഫൂഫ് കിങ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റി.

റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ ഖത്തർ അതിർത്തിക്ക് സമീപം സൽവയിൽ വാഹനാപകടത്തിൽ മൂന്ന് മരണം. നാലുപേർക്ക് പരിക്ക്. ദോഹയിൽനിന്നെത്തിയ ഖത്തർ സ്വദേശികളുടെ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. മൂന്നു പേർ സംഭവസ്ഥലത്ത് മരിച്ചു. നാലു പേർക്ക് പരിക്കേറ്റു.

ഖത്തരി കുടുംബത്തിലെ രണ്ടു ബാലികമാരും എത്യോപ്യക്കാരിയായ ജോലിക്കാരിയുമാണ് മരിച്ചത്. ഖത്തരി കുടുംബത്തിലെ പരിക്കേറ്റ നാലു പേരെ സൽവ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇക്കൂട്ടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ വിദഗ്ധ ചികിത്സക്കായി ഹുഫൂഫ് കിങ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റി. മൂന്നു പേരെ തുടർ ചികിത്സകൾക്ക് ഖത്തർ അധികൃതരുമായി സഹകരിച്ച് ഖത്തറിലേക്കും മാറ്റിയതായി അശ്ശർഖിയ ഹെൽത്ത് ക്ലസ്റ്റർ അറിയിച്ചു.

Read Also -  മൂന്നുദിവസമായി ഒരു വിവരവുമില്ല, മുറി തുറന്നപ്പോള്‍ പ്രവാസി മലയാളി മരിച്ച നിലയിൽ

കഴിഞ്ഞ ദിവസം സൗദി - യു.എ.ഇ അതിർത്തിക്ക് സമീപം കാറുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരണപ്പെട്ടിരുന്നു. എട്ട് പേർക്ക് പരിക്കേറ്റു. ബത്ഹ - ഹറദ് റോഡിലാണ് രണ്ട് കാറുകള്‍ കൂട്ടിയിടിച്ചത്. യു.എ.ഇയില്‍ നിന്ന് 12 പേരുമായെത്തിയ കാറും ഏഴംഗ സൗദി കുടുംബം സഞ്ചരിച്ച കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഒരു കാറിന് തീപിടിക്കുകയും ചെയ്തു.

ഹൈവേ പോലീസ്, സിവില്‍ ഡിഫന്‍സ്, റെഡ് ക്രസന്റ് വിഭാഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സാസൗകര്യങ്ങള്‍ ഒരുക്കണമെന്നും മൃതദേഹങ്ങള്‍ അടക്കുന്നതിനാവശ്യമായ നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും കിഴക്കന്‍ പ്രവിശ്യ ഗവര്‍ണര്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന്‍ നിര്‍ദേശം നല്‍കിയിരുന്നു.

Read Also - നാട്ടിൽ പോകാനുള്ള ഒരുക്കങ്ങൾക്കിടെ പ്രവാസി മലയാളി മരിച്ചു

 ഉംറക്ക് ശേഷം മടങ്ങിയ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എട്ട് പേർക്ക് പരിക്ക് 

ഉംറ കഴിഞ്ഞ് മടങ്ങിയ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം മറിഞ്ഞ് എട്ട് പേർക്ക് പരിക്ക്. റിയാദില്‍ ശനിയാഴ്ച്ച വൈകിട്ടാണ് സംഭവം. 200 കിലോമീറ്റർ അകലെ ഹുത്ത ബനീ തമീമിലെ താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി കോർമത്ത് വീട്ടിൽ ലത്തീഫിെൻറയും മുഹമ്മദ്‌ ഷാഫിയുടെയും സന്ദർശന വിസയിൽ വന്ന കുടുംബങ്ങൾ സഞ്ചരിച്ച വാനാണ് അപകടത്തിൽ പെട്ടത്.

വൈകീട്ട് ഏഴോടെ റിയാദിൽനിന്ന് ഹുത്ത ബനീ തമീമിലേക്കുള്ള റൂട്ടിൽ അൽ ഹൈറിലെത്തിയപ്പോൾ വാഹനം റോഡിലെ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. കുടുംബാംഗങ്ങളായ ഏഴുപേർക്കും ഡ്രൈവർക്കുമാണ് പരിക്കേറ്റത്. ലത്തീഫിനെ റിയാദിലെ ശുമൈസി ആശുപത്രിയിലും ഭാര്യ റംലത്തിനെ അലി ബിൻ അലി ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുഹമ്മദ്‌ ഷാഫിയെയും കുടുംബത്തിനെയും ലത്തീഫിെൻറ മക്കളെയും നിസാര പരിക്കുകളോടെ അൽ ഈമാൻ ആശുപത്രിയിൽ പ്രേവശിപ്പിച്ച് പ്രാഥമിക ശുശ്രൂഷക്ക് ശേഷം വിട്ടയച്ചു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്
മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട