റിയാദിന്റെ കിഴക്ക്, തെക്ക് മേഖലകളിലും, അല്‍ ഖസീമിന്റെ കിഴക്കന്‍ മേഖലകളിലും മദീനയുടെ പടിഞ്ഞാന്‍ പ്രദേശങ്ങളിലും താപനില ഉയരും.

റിയാദ്: രാജ്യത്ത് കനത്ത ചൂട് തുടരുമെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സൗദി അറേബ്യയിലെ നാല് മേഖലകളിലും ഈ ആഴ്ച അവസാനം വരെ ചൂട് ഉയരുന്നത് തുടരുമെന്നും 46-50 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയര്‍ന്നേക്കുമെന്നും സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അല്‍ ശര്‍ഖിയ മേഖലയില്‍ താപനില ഉയരും. 48-50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനും സാധ്യതയുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

റിയാദിന്റെ കിഴക്ക്, തെക്ക് മേഖലകളിലും, അല്‍ ഖസീമിന്റെ കിഴക്കന്‍ മേഖലകളിലും മദീനയുടെ പടിഞ്ഞാന്‍ പ്രദേശങ്ങളിലും താപനില ഉയരും. 46-48 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാം. അല്‍ ശര്‍ഖിയയിലും മധ്യഭാഗങ്ങളിലും താപനില വളരെ കൂടുതലാകാനും സാധ്യതയുണ്ട്. മദീന, മക്ക എന്നിവിടങ്ങളിലെ ചില ഭാഗങ്ങള്‍ മക്ക, ജിസാന്‍ മേഖലകള്‍ക്കിടയിലെ തീരദേശ റോഡില്‍ പൊടിക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും ഇത് ദൂരക്കാഴ്ച പരിമിതപ്പെടുത്തുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

Read Also - ഖുര്‍ആന്‍ കത്തിക്കല്‍, അവഹേളനം; സ്വീഡിഷ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് യുഎഇ, അപലപിച്ച് ഒമാന്‍

ചുട്ടുപഴുത്ത കാറില്‍ തനിച്ച് അഞ്ചു മണിക്കൂര്‍; 10 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

ഫ്‌ലോറിഡ: അടച്ചിട്ട കാറിനുള്ളില്‍ മണിക്കൂറുകളോളം തനിച്ചായ 10 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. യുഎസിലെ ഫ്‌ലോറിഡയിലാണ് ദാരുണ സംഭവം ഉണ്ടായത്. 56 ഡിഗ്രി സെല്‍ഷ്യസോളം താപനില ഉയര്‍ന്ന കാറിലാണ് കുഞ്ഞ് അഞ്ച് മണിക്കൂറോളം ഇരുന്നത്. സംഭവത്തില്‍ കുഞ്ഞിന്റെ കെയര്‍ ടേക്കറായ റോണ്ട ജുവലിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ- കുഞ്ഞിനെ മണിക്കൂറുകളോളം കാറില്‍ തനിച്ചിരുത്തിയതിനാണ് ജുവലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റ് രണ്ട് കുട്ടികള്‍ക്കൊപ്പം കുഞ്ഞിനെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു കെയര്‍ടേക്കറായ ജുവല്‍. വീട് എത്തിയപ്പോള്‍ കുഞ്ഞ് ഉറക്കമായിരുന്നു. മറ്റ് കുട്ടികളുമായി ഇവര്‍ വീടിനുള്ളിലേക്ക് കയറി. കാറില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ കാര്യം ഇവര്‍ മറന്നുപോയി.

പിന്നീട് അഞ്ച് മണിക്കൂറിന് ശേഷം തിരികെയെത്തിയപ്പോഴേക്കും കുഞ്ഞ് അബോധാവസ്ഥയിലായിരുന്നു. ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അടച്ചിട്ട കാറില്‍ കുട്ടികളെ തനിച്ചിരുത്തി പോകുന്നത് പലപ്പോഴും വലിയ അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്. 

Read Also -  നിയമക്കുരുക്കിലായ പ്രവാസികൾക്ക് ആശ്വാസം; എംബസി വഴി എക്സിറ്റിൽ നാട്ടിൽ പോകാനുള്ള സൗകര്യം കൂടുതൽ പ്രദേശങ്ങളിലും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

YouTube video player