
റിയാദ്: സൗദി തെക്കൻ പ്രവിശ്യയിലുൾപ്പെട്ട നജ്റാൻ മേഖലയിൽ കെട്ടിടം തകർന്ന് രണ്ട് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഹബൂന ഗവർണറേറ്റ് ഭൂപരിധിയിൽ മുനിസിപ്പാലിറ്റിയുടെ നിർമാണത്തിലിരിക്കുന്ന കെട്ടിടമാണ് തകർന്നത്.
തിങ്കളാഴ്ച ഉച്ചക്കാണ് മർകസ് ഹദാരി പദ്ധതി കെട്ടിടത്തിെൻറ മേൽക്കുര തകർന്ന് വീണത്. മുനിസിപ്പാലിറ്റിക്ക് കീഴിലുള്ളതാണ് കെട്ടിടം. കോൺട്രാക്ടർ പണി പൂർത്തിയാക്കിവരികയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്. കെട്ടിടം തകർന്ന വിവരം ലഭിച്ച ഉടനെ സ്ഥലത്തെത്തി അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചതായി സിവിൽ ഡിഫൻസും റെഡ് ക്രസൻറും അറിയിച്ചു.
തകർന്നുവീണ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിെൻറ മേൽക്കൂരയൂടെ തകരാറ് മുമ്പ് പദ്ധതി സൂപ്പർവൈസറി ടീമിെൻറ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും അക്കാര്യം കരാറുകാരനെ ഔദ്യോഗികമായി അറിയിച്ചിരുന്നുവെന്നും ഹബുന മുനിസിപ്പാലിറ്റി എക്സ് അക്കൗണ്ടിൽ വെളിപ്പെടുത്തി. വിവരമറിഞ്ഞ ഉടനെ ബന്ധപ്പെട്ട വകുപ്പുകൾ സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ രണ്ട് പേർ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും മുനിസിപ്പാലിറ്റി അറിയിച്ചു.
Read also - തൊഴിൽപ്രശ്നങ്ങളിൽ കുടുങ്ങി; എംബസിയുടെ അഭയകേന്ദ്രത്തിൽ മാസങ്ങളോളം, മൂന്ന് ഇന്ത്യന്‍ വനിതകള്‍ക്ക് മോചനം
പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് ദുബൈയിലേക്കുള്ള വിമാനം റദ്ദാക്കി
ദുബൈ: പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് ദുബൈയിലേക്കുള്ള വിമാനം യാത്ര റദ്ദാക്കി. ഫ്‌ലൈ ദുബൈ വിമാനമാണ് റദ്ദാക്കിയത്. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഹസ്രത് ഷാജലാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (ധാക്ക വിമാനത്താവളം) നിന്ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട വിമാനമാണ് പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് യാത്ര റദ്ദാക്കി തിരികെയിറക്കിയത്.
ഓഗസ്റ്റ് 12ന് ഹസ്രത് ഷാജലാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് റദ്ദാക്കിയതെന്ന് എയര്‍ലൈന്‍ വക്താവിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വിശദമായ പരിശോധനകള്‍ക്കും ആവശ്യമായ അറ്റകുറ്റപ്പണികള്‍ക്കും ശേഷം വിമാനം ദുബൈയിലേക്ക് തിരികെയെത്തുമെന്ന് വക്താവ് കൂട്ടിച്ചേര്‍ത്തു. താമസസൗകര്യം ആവശ്യമായ യാത്രക്കാര്‍ക്ക് അതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ടെന്നും അവരുടെ ടിക്കറ്റ് റീബുക്കിങുകള്‍ സംബന്ധിച്ച് നിലവില്‍ ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് ഫ്‌ലൈ ദുബൈ അറിയിച്ചു. യാത്രക്കാര്‍ക്ക് ഉണ്ടായ അസൗകര്യത്തില്‍ എയര്‍ലൈന്‍ ക്ഷമാപണം നടത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ