
തബൂക്ക്: വധശിക്ഷ നടപ്പാക്കാന്‍ നിമിഷങ്ങള്‍ മാത്രം അവശേഷിക്കെ പ്രതിക്ക് മാപ്പു നല്‍കി കൊല്ലപ്പെട്ട സൗദി യുവാവിന്റെ പിതാവ്. തബൂക്കിലാണ് സംഭവം. കൊല്ലപ്പെട്ട സൗദി യുവാവിന്റെ പിതാവ് മുതൈര്‍ അല്‍ദയൂഫി അല്‍അതവിയാണ് പ്രതിക്ക് മാപ്പു നല്‍കിയത്.
പ്രതിക്ക് മാപ്പു നല്‍കുന്നതിന് പകരമായി വന്‍തുക ദിയാധനം നല്‍കാമെന്ന പ്രതിയുടെ കുടുംബത്തിന്റെ ഓഫറുകളും പ്രതിക്ക് മാപ്പു നല്‍കാന്‍ നടന്ന മധ്യസ്ഥ ശ്രമങ്ങളും നേരത്തെ മുതൈര്‍ അല്‍അതവി നിരാകരിച്ചിരുന്നു. എന്നാല്‍ വധശിക്ഷ നടപ്പാക്കുന്നതിന് നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് അദ്ദേഹം തീരുമാനം മാറ്റിയത്.
വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പായി ശാന്തിയും ദയയും തന്റെ മനസ്സിലേക്ക് ദൈവം ചൊരിയുകയായിരുന്നെന്നും ദൈവിക പ്രീതി മാത്രം കാംക്ഷിച്ചാണ് പ്രതിക്ക് മാപ്പു നല്‍കാന്‍ തയ്യാറായതെന്നാണ് അദ്ദേഹം പ്രതികരിച്ചത്. തബൂക്കില്‍ അഞ്ചു വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മുതൈര്‍ അല്‍അതവിയുടെ മകനും പ്രതിയും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മുതൈറിന്റെ മകന്‍ കൊല്ലപ്പെടുകയായിരുന്നു.
Read Also - പ്രമുഖ യൂട്യൂബറും മകളും വാഹനാപകടത്തില്‍ മരിച്ചു; ഞെട്ടലില്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കളും അറബ് ലോകവും
ഹൂതി ആക്രമണത്തെ അപലപിച്ച് യുഎന്‍ രക്ഷാ സമിതി
റിയാദ്: ദക്ഷിണ സൗദി അതിര്‍ത്തിയില്‍ ബഹ്‌റൈന്‍ സൈനികരെ ലക്ഷ്യമിട്ട് ഹൂതി മില്യഷ്യകള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ അപലപിച്ച് യുഎന്‍ രക്ഷാസമിതി. മുഴുവന്‍ ഭീകരാക്രമണങ്ങളും നിര്‍ത്തിവെക്കണമെന്നും അന്താരാഷ്ട്ര നിയമം അനുസരിച്ച് പ്രതിബദ്ധതകള്‍ മാനിക്കണമെന്നും ഹൂതികളോട് രക്ഷാ സമിതി ആവശ്യപ്പെട്ടു.
ഡ്രോണുകള്‍ ഉപയോഗിച്ച് ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ നാല് ബഹ്‌റൈനി സൈനികര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇത് മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയാണെന്ന് രക്ഷാ സമിതി പറഞ്ഞു. സുസ്ഥിരമായ വെടിനിര്‍ത്തലിലേക്ക് നയിക്കുന്ന നിര്‍ണായക നടപടികള്‍ ഹൂതികള്‍ കൈക്കൊള്ളണം. യെമന്‍ സംഘര്‍ഷത്തിന് രാഷ്ട്രീയ പരിഹാരമുണ്ടാക്കാനും യെമന്‍ ജനതയുടെ ദുരിതങ്ങള്‍ അവസാനിപ്പിക്കാനും ലക്ഷ്യമിട്ട് നടത്തുന്ന എല്ലാ ശ്രമങ്ങളെയും ശക്തമായി പിന്തുണയ്ക്കുമെന്ന് രക്ഷാ സമിതി അംഗങ്ങള്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ