ഇദ്ദേഹത്തിന്റെ ഭാര്യ പരിക്കേറ്റ് ചികിത്സയിലാണ്.

റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ യൂട്യൂബറും മകളും വാഹനാപകടത്തില്‍ മരിച്ചു. യൂട്യൂബര്‍ ഇബ്രാഹിം അല്‍ സുഹൈമിയാണ് മക്കയിലെ അല്‍ ജുമൂമിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.

അല്‍ സുഹൈമിയുടെ മകളും അപകടത്തില്‍ മരണപ്പെട്ടു. ഇദ്ദേഹത്തിന്റെ ഭാര്യ പരിക്കേറ്റ് ചികിത്സയിലാണ്. മറ്റൊരു കണ്ടന്റ് ക്രിയേറ്ററായ തുനയാന്‍ ഖാലിദാണ് അല്‍ സുഹൈമിയുടെ മരണവാര്‍ത്ത ആദ്യം അറിയിച്ചത്. ഇദ്ദേഹത്തിന്റെ മരണവാര്‍ത്ത അറിഞ്ഞതിന്റെ ഞെട്ടലിലാണ് സൗദിയിലെയും അറബ് ലോകത്തെയും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍. നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അദ്ദേഹത്തിനും മകള്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. 

സൗദിയില്‍ അറിയപ്പെടുന്ന യൂട്യൂബറായ അല്‍ സുഹൈമി കിങ് സൗദ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാത്തമാറ്റിക്‌സില്‍ ബിരുദം കരസ്ഥമാക്കിയിരുന്നു. അദ്ദേഹത്തിന്റെ വീഡിയോകള്‍ക്ക് നിരവധി ആരാധകരുമുണ്ടായിരുന്നു. 

Read Also- പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; പ്രതിദിന നോണ്‍സ്‌റ്റോപ് സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ച ഇന്ത്യന്‍ ദമ്പതികളുടെയും മക്കളുടെയും മൃതദേഹങ്ങള്‍ ഖബറടക്കി

റിയാദ് സൗദി അറേബ്യയിലെ റിയാദില്‍ കഴിഞ്ഞ മാസം 25ന് ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച ആന്ധ്രാപ്രദേശ് സ്വദേശികളായ യുവ ദമ്പതികളുടെയും രണ്ട് മക്കളുടെയും മൃതദേഹങ്ങള്‍ ഖബറടക്കി. കുവൈത്തില്‍ നിന്ന് ഉംറ നിര്‍വഹിക്കാനെത്തിയ ഹൈദരാബാദ് സ്വദേശികളായ ഗൗസ് ദാന്തു (35), ഭാര്യ തബ്‌റാക് സര്‍വര്‍ (31), മക്കളായ മുഹമ്മദ് ദാമില്‍ ഗൗസ് (രണ്ട്), മുഹമ്മദ് ഈഹാന്‍ ഗൗസ് (നാല്) എന്നിവരുടെ മൃതദേഹങ്ങളാണ് വെള്ളിയാഴ്ച നസീമിലെ ഹയ്യുല്‍ സലാം മഖ്ബറയില്‍ ഖബറടക്കിയത്.

എക്‌സിറ്റ് 15ലെ അല്‍രാജ്ഹി പള്ളിയിലാണ് മയ്യിത്ത് നമസ്‌കാരം നിര്‍വ്വഹിച്ചത്. ഓഗസ്റ്റ് 25ന് പുലര്‍ച്ചെ ആറു മണിക്കാണ് അപകടം ഉണ്ടായത്. റിയാദ് നഗരത്തിന് കിഴക്ക് തുമാമയിലെ ഹഫ്‌ന-തുവൈഖ് റോഡില്‍ ഇവര്‍ സഞ്ചരിച്ച ഫോര്‍ഡ് കാറും സൗദി പൗരന്‍ ഓടിച്ച ട്രെയ്‌ലറും കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു. പൂര്‍ണമായും കത്തിയ കാറിനുള്ളില്‍ നാലുപേരും മരിച്ചു. കത്തിക്കരിഞ്ഞ് തിരിച്ചറിയാന്‍ കഴിയാത്ത വിധമായിരുന്നു മൃതദേഹങ്ങള്‍. . മൃതദേഹങ്ങൾ റിയാദിൽനിന്ന് 100 കിലോമീറ്ററകലെ റുമാ ജനറൽ ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിരുന്നത്. ഡിഎന്‍എ പരിശോധനയിലൂടെയാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...