
റിയാദ്: സൗദി അറേബ്യയില്‍ 2024ലെ ഹാഇൽ ടൊയോട്ട അന്താരാഷ്ട്ര മോട്ടോര്‍ റാലി ഫെബുവരി എട്ടിന് ആരംഭിക്കും. ‘സൗദി റാലികളുടെ കളിത്തൊട്ടിൽ’ എന്ന തലക്കെട്ടിൽ നടക്കുന്ന റാലിയിൽ പെങ്കടുക്കുന്നവർക്കുള്ള രജിസ്ട്രേഷൻ തുടരുകയാണ്. രജിസ്ട്രേഷനുള്ള അവസാന തീയതി ജനുവരി 27 ആണെന്ന് സൗദി ഓട്ടോമൊബൈൽ ആൻഡ് മോട്ടോർസൈക്കിൾ ഫെഡറേഷൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
2006 ലാണ് ഹാഇൽ റാലി ആരംഭിച്ചത്. ലോകമെമ്പാടുമുള്ള പ്രാദേശിക, അന്തർദേശീയ മോട്ടോർ റാലി ചാമ്പ്യന്മാർ, കാർ, മോട്ടോർ സൈക്കിൾ എന്നിവ ഓട്ടുന്ന താരങ്ങൾ എന്നിവരുടെ ശക്തിയും ആവേശവും കൊണ്ട് വ്യതിരിക്തമാണ് ഹാഇൽ റാലി. ഫെബ്രുവരി എട്ട് മുതൽ 10 വരെയുള്ള കാലയളവിൽ നടക്കുന്ന റാലിയുടെ 19ാമത് എഡിഷൻ വിജയകരമാക്കാൻ എല്ലാ കഴിവുകളും വിനിയോഗിക്കണമെന്ന് ഹാഇൽ ഗവർണറും ഹാഇൽ ടൊയോട്ട അന്താരാഷ്ട്ര റാലിയുടെ സുപ്രീം കമ്മിറ്റി ചെയർമാനുമായ അമീർ അബ്ദുൽ അസീസ് ബിൻ സഉൗദ് ആവശ്യപ്പെട്ടു.
Read Also - ഒരു വര്‍ഷത്തിനിടെ ഭാഗ്യം കടാക്ഷിച്ചത് രണ്ട് തവണ, വിവാഹം നടക്കാനിരിക്കെ 'ബമ്പര്‍'; നേടിയത് 16,97,397 രൂപ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam