Asianet News MalayalamAsianet News Malayalam

ഒരു വര്‍ഷത്തിനിടെ ഭാഗ്യം കടാക്ഷിച്ചത് രണ്ട് തവണ, വിവാഹം നടക്കാനിരിക്കെ 'ബമ്പര്‍'; നേടിയത് 16,97,397 രൂപ

ഇ-മെയിലിലൂടെയാണ് വിജയിയായ വിവരം മൊഷിൻ അറിഞ്ഞത്. ഉടൻ തന്നെ മാതാവിനെ വിളിച്ച് സന്തോഷവാർത്ത അറിയിച്ചു.

Two indians win dh75000 with emirates draw
Author
First Published Jan 20, 2024, 5:44 PM IST

ദുബൈ: ഈ വര്‍ഷം വിവാഹത്തിനുള്ള തയ്യാറെടുപ്പിനിടെ യുവാവിനെ തേടിയെത്തിയത് വന്‍ സമ്മാനം. രണ്ട് തവണയാണ് ഭാഗ്യം മൊഷിന്‍ ഖാനെ കടാക്ഷിച്ചത്. 34കാരനായ ഹൈദരാബാദ് സ്വദേശി മൊഷിന്‍ ഖാന്‍ എമിറേറ്റ്സ് ഡ്രോയുടെ സ്ഥിരം ഉപയോക്താവാണ്. ഇദ്ദേഹത്തിന് പുറമെ മറ്റൊരു ഇന്ത്യക്കാരനും ഇത്തവണ വിജയിയായി.

കഴിഞ്ഞ ഒരു വര്‍ഷമായി മൊഷിന്‍ എമിറേറ്റ്സ് ഡ്രോയില്‍ പങ്കെടുത്ത് വരികയാണ്. 2023 മാര്‍ച്ചിലാണ് മൊഷിന്‍ ആദ്യമായി എമിറേറ്റ്സ് ഡ്രോയില്‍ വിജയിക്കുന്നത്15,000 ദിര്‍ഹം ആണ് ഈസി6 വഴി അന്ന് ഇദ്ദേഹം സ്വന്തമാക്കിയത്. ഇത്തവണയാകട്ടെ ഫാസ്റ്റ്5 വഴി 75,000 ദിര്‍ഹം (16,97,397 ഇന്ത്യൻ രൂപ) ഇദ്ദേഹം സ്വന്തമാക്കി.  

ഇതെല്ലാം ഒരു അനു​ഗ്രഹം പോലെ തോന്നുന്നു. എങ്ങനെ വിവാഹത്തിനായി പണം കണ്ടെത്തുമെന്ന് ആശങ്കയുണ്ടായിരുന്നു. എമിറേറ്റ്സ് ഡ്രോയ്ക്ക് നന്ദിയുണ്ടെന്നും മൊഷിന്‍ പറഞ്ഞു. ഒരു പുതിയ ജീവിതം തുടങ്ങാൻ ഈ തുക സഹായിക്കുമെന്നും സെയിൽസ് മാനേജരായി ജോലി ചെയ്യുന്ന മൊഷിൻ പറയുന്നു.

ഇ-മെയിലിലൂടെയാണ് വിജയിയായ വിവരം മൊഷിൻ അറിഞ്ഞത്. ഉടൻ തന്നെ മാതാവിനെ വിളിച്ച് സന്തോഷവാർത്ത അറിയിച്ചു.  ഇത്തവണ എമിറേറ്റ്സ് ഡ്രോ ഈസി6 ​ഗെയിമിലൂടെ 1634 പേരാണ് വിജയികളായത്. ഇതിൽ സ്വന്തമായി ഒരു ചെറുകിട ബിസിനസ് നടത്തുന്ന ഇന്ത്യക്കാരനായ രാജാവാരാപു കുമാറും ഉണ്ട്. സുഹൃത്തുക്കളാണ് കുമാറിനെ എമിറേറ്റ്സ് ഡ്രോ പരിചയപ്പെടുത്തിയത്. ആറ് മാസമായി സ്ഥിരമായി എമിറേറ്റ്സ് ഡ്രോയിൽ അദ്ദേഹം പങ്കെടുക്കുന്നുണ്ട്.

Read Also -  അധ്യാപകര്‍ക്ക് അവസരങ്ങള്‍, ഉയര്‍ന്ന ശമ്പളം; വിവിധ സ്കൂളുകളിൽ 700ലേറെ ഒഴിവുകള്‍, 500 എണ്ണം ദുബൈയിൽ മാത്രം

ആന്ധ്രപ്രദേശിലാണ് കുമാർ താമസിക്കുന്നത്. എമിറേറ്റ്സ് ഡ്രോ ലൈവ് സ്ട്രീം കാണുമ്പോൾ തന്നെ തന്റെ നമ്പർ പ്രത്യേക്ഷപ്പെട്ടത് അദ്ദേഹം തിരിച്ചറിഞ്ഞു. കുട്ടികളുടെ ഭാവിക്കായി പണം സൂക്ഷിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

എമിറേറ്റ്സ് ഡ്രോയുടെ അടുത്ത മത്സരം ജനുവരി 19-ന് ലൈവ് സ്ട്രീം ചെയ്യുന്നുണ്ട്. ജനുവരി 21 രാത്രി 9 മണി (യു.എ.ഇ സമയം) വരെ ​ഗെയിമുകൾ ഉണ്ട്. യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റ​ഗ്രാം, എമിറേറ്റ്സ് ഡ്രോ ഔദ്യോ​ഗിക വെബ്സൈറ്റ് എന്നിവിടങ്ങളിൽ ലൈവ് സ്ട്രീം കാണാം.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios