
റിയാദ്: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ജിദ്ദയിലെത്തിയ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനും ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്‍റുമായ എ.പി. അബ്‍ദുള്ളക്കുട്ടിക്ക് വിമാനത്താവളത്തിൽ സ്വീകരണം നൽകി. അബ്‍ദുള്ളക്കുട്ടിയെ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കൊപ്പം ഇന്ത്യൻ ഓവർസീസ് ഫോറം (ഐ.ഒ.എഫ്) നാഷനൽ വൈസ് പ്രസിഡന്‍റ് ജയറാം പിള്ള പൊന്നാട അണിയിച്ചു. ഐ.ഒ.എഫ് നാഷനൽ കൺവീനർ പ്രവീൺ പിള്ള പൂച്ചെണ്ട് നൽകി. ഐ.ഒ.എഫ് വെസ്റ്റേൺ പ്രൊവിൻസ് ജനറൽ സെക്രട്ടറി റോഷൻ നായർ, കമ്മിറ്റി അംഗങ്ങളായ വിഷ്ണു അരുൺ എന്നവർ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam