ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കുള്ള ഹജ്ജ് രജിസ്ട്രേഷന്‍ ഇന്ന് മുതല്‍

Published : Jun 03, 2022, 08:30 PM ISTUpdated : Jun 04, 2022, 12:02 AM IST
ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കുള്ള ഹജ്ജ് രജിസ്ട്രേഷന്‍ ഇന്ന് മുതല്‍

Synopsis

ഒമ്പത് ദിവസത്തേക്ക് രജിസ്ട്രേഷന്‍ ലഭ്യമാകും. ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കുന്നതിന് 65 വയസ്സിന് താഴെയുള്ള പൗരന്മാരും താമസക്കാരും കൊവിഡ് വാക്സിന്‍ മൂന്നു ഡോസുകള്‍ പൂര്‍ത്തിയാക്കണം. 

മക്ക: ഈ വര്‍ഷത്തെ ഹജ്ജിന് ആഭ്യന്തര  തീര്‍ത്ഥാടകര്‍ക്കുള്ള രജിസ്ട്രേഷന്‍ നടപടികള്‍ മെയ് മൂന്ന് മുതല്‍ ആരംഭിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ജൂണ്‍ 11 വരെ ശനിയാഴ്ച വരെ അപേക്ഷിക്കാം. ഓൺലൈനിലൂടെ രജിസ്റ്റർ ചെയ്യാനാവും. രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്: https://localhaj.haj.gov.sa/LHB/pages/signup.xhtml

ഒമ്പത് ദിവസത്തേക്ക് രജിസ്ട്രേഷന്‍ ലഭ്യമാകും. ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കുന്നതിന് 65 വയസ്സിന് താഴെയുള്ള പൗരന്മാരും താമസക്കാരും കൊവിഡ് വാക്സിന്‍ മൂന്നു ഡോസുകള്‍ പൂര്‍ത്തിയാക്കണം. എല്ലാ തീര്‍ത്ഥാടകരും ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ഹജ്ജ് കര്‍മ്മങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ അവരുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള എല്ലാ മുന്‍കരുതല്‍ നടപടികളും പാലിക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. 

Also Read: ഹജ്ജ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു; പ്രത്യേക പെർമിറ്റ് ഇല്ലാത്തവർക്ക് മക്കയിൽ പ്രവേശിക്കാൻ വിലക്ക്

റിയാദ്: ലേബർ (ആമിൽ) ഉൾപ്പടെയുള്ള എട്ട് തസ്തികകളിൽ ഇനി സൗദിയിലേക്ക് വിദേശ റിക്രൂട്ട്മെന്റില്ല. ഡോക്ടർ, സ്‍പെഷ്യലിസ്റ്റ്, എൻജിനീയർ, സാങ്കേതിക വിദഗ്ദ്ധൻ, പ്രത്യേക വിഷയത്തിലെ വിദഗ്ധൻ, കൺട്രോൾ ടെക്നീഷ്യൻ, തൊഴിലാളി, സാദാ തൊഴിലാളി എന്നീ തസ്തികകളിൽ നിലവിലുള്ളവർ  മറ്റൊരു തസ്തികയിലേക്ക് മാറണം. അത് മാറ്റാൻ തൊഴിലാളിയുടെ അനുമതി കൂടാതെ തന്നെ ഇനി തൊഴിലുടമക്ക് കഴിയും. 

തൊഴിലാളി, സാദാ തൊഴിലാളി എന്നീ തസ്തികകളുടെ മാറ്റത്തിനുള്ള ഫീസും ഒഴിവാക്കി. തൊഴിൽ മന്ത്രാലയത്തിന്റെ ‘ക്വിവ’ പ്ലാറ്റ്ഫോമിൽ ഫീസ് നൽകാതെ തസ്തിക തിരുത്തുന്ന നടപടി ആരംഭിച്ചു. തൊഴിലുടമകൾക്ക് തങ്ങളുടെ കീഴിൽ ‘തൊഴിലാളി’, ‘സാദാ തൊഴിലാളി’ എന്നീ തസ്തികകളിലുള്ള ജീവനക്കാരെ 67 തസ്തികകളിൽ ഒന്നിലേക്ക് മാറ്റാനാകും.

Read also: ഉംറ വിസയുടെ കാലാവധി മൂന്നുമാസമാക്കി ദീര്‍ഘിപ്പിച്ചു; രാജ്യത്തുടനീളം സഞ്ചരിക്കാം

മേൽപ്പറഞ്ഞ എട്ട് തൊഴിലുകളിൽ ഇനി വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ അനുവദിക്കില്ല. തൊഴിലാളികളുടെ റിക്രൂട്ടിങ് നടത്തുമ്പോൾ ഏത് തസ്തികകളിലേക്കാണ് എന്ന് കൃത്യമായ വിവരണം നൽകേണ്ടതുണ്ട്. ക്വിവ ഫ്ലാറ്റ്ഫോമിലൂടെ തൊഴിൽ മാറ്റം നടത്താൻ അനുവാദം കമ്പനികൾക്ക് മാത്രമാണ്. വ്യക്തിഗത സ്പോൺഷിപ്പിലുള്ളവർക്ക് ഈ പ്ലാറ്റ്ഫോമിലൂടെ തൊഴിൽ മാറ്റാനാകില്ല. 

സാധാരണഗതിയിൽ തൊഴിൽ മാറുമ്പോൾ തൊഴിലാളിയുടെ അനുമതിയും 2,000 റിയാൽ ഫീസും ആവശ്യമാണ്. അതിൽ നിന്നാണ് മേൽപ്പറഞ്ഞ എട്ട് തസ്തികകളെ ഒഴിവാക്കിയത്. എന്നാൽ ആദ്യ തവണത്തെ തൊഴിൽ മാറ്റത്തിന് മാത്രമാണ് ഫീസ് ഇളവ്. രണ്ടാം തവണ തൊഴിൽ മാറ്റുമ്പോൾ നിശ്ചിത ഫീസ് അടക്കേണ്ടതുണ്ട്. തൊഴിലാളി, സാദാ തൊഴിലാളി (ലേബർ) എന്നിങ്ങനെ ഇഖാമയിൽ രേഖപ്പെടുത്തിയിരിക്കുന്നവർക്ക് 67 മറ്റ് തസ്തികകളിലേക്കാണ് മാറാൻ കഴിയുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സമയം രാത്രി 12 മണി, കടകളെല്ലാം അടച്ചു, പക്ഷേ...ദുബൈയിൽ നിന്നുള്ള ഇന്ത്യൻ യുവാവിന്‍റെ വീഡിയോ വൈറലാകുന്നു
പ്രമുഖ ഇന്ത്യൻ വ്യവസായി യുഎഇയിൽ അന്തരിച്ചു, 'സൂപ്പർമാന്‍റെ' വിയോഗത്തിൽ വേദനയോടെ പ്രവാസ ലോകം