ഹാമിൽട്ടൺ മലയാളി സമാജം ക്രിക്കറ്റ് ഗ്രൗണ്ട് ഉദ്ഘാടനവും 'തട്ടുകട ഫുഡ് ഫെസ്റ്റും' ജൂണ്‍ 25ന്

Published : Jun 21, 2022, 11:30 AM IST
ഹാമിൽട്ടൺ മലയാളി സമാജം ക്രിക്കറ്റ് ഗ്രൗണ്ട് ഉദ്ഘാടനവും 'തട്ടുകട ഫുഡ് ഫെസ്റ്റും' ജൂണ്‍ 25ന്

Synopsis

ഹാമിൽട്ടണിലും പരിസരത്തുമുള്ള മലയാളി സമൂഹത്തിനിടയില്‍ 30 വർഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും 2003ൽ മാത്രമാണ് അവരുടേതായ ഒരു ഇടം മലയാളി സമാജം കണ്ടെത്തിയത്. 

വടക്കേ അമേരിക്കയിലെ ഏറ്റവും പഴക്കം ചെന്ന മലയാളി സംഘടനകളിലൊന്നായ ഹാമിൽട്ടൺ മലയാളി സമാജത്തിന്റെ ക്രിക്കറ്റ് ഗ്രൗണ്ട് ഉദ്ഘാടനം ജൂൺ 25ന് നടക്കും. വിശിഷ്ടാതിഥികളായി ഹാമിൽട്ടൺ മേയർ മി ഫ്രെഡ് ഐസൻബർഗർ, ബ്രാംപ്ടൺ മേയർ പാട്രിക് ബ്രൗൺ, ഡാൻ മ്യൂസ്, എം.പി., ലിസ ഹെപ്‌നർ എം.പി, സാൻഡി ഷാ എം.പി., ഡോണ സ്കെല്ലി എം.പി, കൗൺസിലർ ടെറി വൈറ്റ്ഹെഡ്, കൗൺസിലർ ബ്രെൻഡ ജോൺസൺ എന്നിവരും പരിപാടിയുടെ മെഗാ സ്‍പോൺസർ മനോജ് കാരാത്തയും പങ്കെടുക്കും.

ഉദ്ഘാടന ദിവസം തന്നെ ഹാമിൽട്ടൺ മലയാളി സമാജം 'തട്ടുകട ഫുഡ് ഫെസ്റ്റും' സംഘടിപ്പിക്കുന്നുണ്ട്. പ്രവേശന ഫീസ് മാത്രം നല്‍കി എല്ലാ വിഭാവങ്ങളും ഇവിടെ നിന്ന് ആസ്വദിക്കാം. പരിപാടിയിലേക്ക് ഏല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഹാമിൽട്ടൺ മലയാളി സമാജം ഭാരവാഹികള്‍ അറിയിച്ചു.

ഹാമിൽട്ടണിലും പരിസരത്തുമുള്ള മലയാളി സമൂഹത്തിനിടയില്‍ 30 വർഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും 2003ൽ മാത്രമാണ് അവരുടേതായ ഒരു ഇടം മലയാളി സമാജം കണ്ടെത്തിയത്. അവിടെ ഓഡിറ്റോറിയം, അടുക്കള, പാർട്ടി ഹാളുകൾ തുടങ്ങി വിവിധ ഇൻഡോർ സൗകര്യങ്ങളുള്ള ഒരു കെട്ടിടമുണ്ട്. കമനീയമായ ഒരു ഭൂപ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. പശ്ചാത്തലത്തിലെ ഗ്രാമ്യഭംഗി ചേതോഹരമാണ്.

ഹാമിൽട്ടൺ മലയാളി സമാജം സ്ഥിരമായി നടത്തിവരുന്ന പരിപാടികളാണ് ടാലന്റ് നൈറ്റ്, തട്ടുകട എന്നിവ. കൂടാതെ ഓണം, ക്രിസ്‍മസ് തുടങ്ങിയവയും സമുചിതമായി ആഘോഷിക്കുന്നു. ക്രിക്കറ്റ്, സോക്കർ, സമ്മർ ക്യാമ്പുകൾ പോലുള്ള ഔട്ട്ഡോർ പരിപാടികളും നടത്തുണ്ട്,

ഹാമിൽട്ടൺ സിറ്റി ഫണ്ടിംഗിന്റെ സഹായത്തോടെ മലയാളി സമൂഹത്തിനു  പ്രത്യേകിച്ചും ടോറോന്റോയിലും ചുറ്റുപാടുമുള്ളവര്‍ക്ക് പൊതുവെയും ഉപകരിക്കുന്ന ഒരു ക്രിക്കറ്റ് ഗ്രൗണ്ട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കഴിഞ്ഞത് ഹാമിൽട്ടൺ മലയാളി സമാജത്തിന്റെ ദീർഘ വീക്ഷണം കൊണ്ടുമാത്രമാണ്. വിവിധ ഇൻഡോർ, ഔട്ട്ഡോർ ഇവന്റുകൾ നടത്തുന്നതിന് ഈ സൗകര്യം വാടകയ്‍ക്ക് ലഭ്യമാണെന്നും സംഘാടകര്‍ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

റിയാദിൽ നിന്ന് 2 മണിക്കൂറിൽ ദോഹയിലെത്താം, അതിവേഗ റെയിൽവേ വരുന്നു, കരാറൊപ്പിട്ട് സൗദിയും ഖത്തറും
ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ