'ഹരിപ്പാട് കൂട്ടായ്മക്ക്‌' ഒമാന്റെ മണ്ണിൽ ഒൻപതാം വാര്‍ഷികം

By Web TeamFirst Published May 22, 2022, 11:01 PM IST
Highlights

ഒൻപതാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി മസ്കറ്റിൽ സാംസ്‌കാരിക സമ്മേളനവും കലാപരിപാടികളും സംഘടിപ്പിച്ചു. '

മസ്കറ്റ്: ആലപ്പുഴ കാർത്തികപ്പള്ളി താലൂക്കിലെ ഹരിപ്പാട്ടും പരിസര പ്രദേശത്തുമുള്ള പ്രവാസികളുടെഹരിപ്പാട് കൂട്ടായ്മടെ ഒമാനിലെ പ്രവർത്തങ്ങൾ ഒൻപതു വര്‍ഷം പിന്നിടുന്നു.

ഒൻപതാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി മസ്കറ്റിൽ സാംസ്‌കാരിക സമ്മേളനവും കലാപരിപാടികളും സംഘടിപ്പിച്ചു. 'നാദം 2022' എന്ന പേരിൽ സംഘടിപ്പിച്ച കലാസന്ധ്യക്ക് ആദർശ് ചിറ്റാറിന്റെ നേതൃത്വത്തിൽ മസ്ക്കറ്റ് ഞാറ്റുവേല കൂട്ടത്തിന്റെ സഹകരണത്തിലും അവതരിപ്പിച്ച നാടൻപാട്ട് ആഘോഷത്തിന്  പകിട്ടേകി.

വാദികബീറിലുള്ള റൈസ് വിഷൻ ഹാളിൽ നടന്ന വാര്‍ഷികാഘോഷത്തില്‍ അഞ്ഞൂറോളം അംഗങ്ങൾ പങ്കെടുത്തു. കൂട്ടായ്മ പ്രസിഡണ്ട് സന്തോഷ് വാസുവിന്റെ അധ്യക്ഷതയിൽ നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ സമൂഹത്തിലെ വിവിധ തുറകളിലുള്ളവർ സംസാരിച്ചു.

ഹരിപ്പാട്ട് നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും ഒമാനിലെത്തി പ്രവാസ ജീവിതം നയിച്ചു വരുന്നവരുടെ സർവോന്മുഖമായ ഉന്നമനത്തെയും കൂട്ടായ്മയേയും ലക്ഷ്യം വെച്ച്, ജാതി മത രാഷ്ട്രീയ വിഘടന വാദങ്ങൾക്കു സ്ഥാനമില്ലാതെ  പ്രവർത്തിച്ചുവരുന്ന സംഘടനയാണ്  "ഹരിപ്പാട് കൂട്ടായ്മ മസ്കറ്റ്" യെന്ന്  ഒമാൻ  രക്ഷധികാരി  രാജൻ ചെറുമനശ്ശേരിൽ പറഞ്ഞു.

 "ഹരിപ്പാട് കൂട്ടായ്മ മസ്കറ്റ്" ന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ,  ചാരിറ്റി പ്രവർത്തനങ്ങൾ  വിശിഷ്യാ കോവിഡ്  കാലഘട്ടത്തെ  സാമൂഹിക ഇടപെടലുകളെയും പ്രവർത്തനങ്ങളെയും  മസ്കറ്റ്   ഗ്രിഗോറിയോസ് ഇടവക വികാരി ഫാദർ  വർഗീസ് ഐയ്‌പ് അനുമോദിക്കയുണ്ടായി. വാര്ഷികാഘോഷത്തിനു  ആശംസകൾ അറിയിച്ചു സംസാരിക്കുകയായിരുന്നു ഫാദർ  വർഗീസ്. തന്ത്രി വി.എസ്സ്. മുരാരി "ഹരിപ്പാട് കൂട്ടായ്മ  മസ്കറ്റിന്റെ   കഴിഞ്ഞ ഒൻപതു വർഷത്തെ  പ്രവർത്തനങ്ങളെ പ്രശംസിക്കുകയും സംഘടനക്ക് ആശംസകൾ നേരുകയും ചെയ്തു.

ഒമാന്റെ വിവിധ ഭാഗങ്ങളിൽ ജോലിചെയ്തുവരുന്നതും വ്യാപാരങ്ങൾ നടത്തി  വരുന്നതുമായ ഹരിപ്പാട് നവാസികളുടെ  കൂട്ടായ്മ പ്രവാസ ലോകത്തും ഒപ്പം നാട്ടിലും  സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമാണ്  "ഹരിപ്പാട് കൂട്ടായ്മ മസ്കറ്റ്" നിലനിർത്തിപോരുന്നത്.

സമ്മേളനത്തിൽ സാബു പരിപ്രയിൽ  സ്വാഗതവും , പ്രോഗ്രാം കൺവീനർ: വിജയ് മാധവ് കൃതജ്ഞതയും പറഞ്ഞു. മസ്‌കറ്റിലെ ശക്തി ഡാൻസ്  സമിതി , ഡെലീഷ്യസ് ഡാൻസ് അക്കാദമി ,  ടാസ്‌ലിംഗ്  സ്റ്റാർസ്  എന്നിവരുടെ  നൃത്ത  പരിപാടികളും , മസ്കറ്റ് നാദബ്രഹ്മയുടെ ഗാനമേളയും  വാർഷിക ആഘോഷത്തിന്  കൂടുതൽ മികവ് നൽകുകയുണ്ടായി. കൂട്ടായ്‌മയുടെ കുടുംബാംഗങ്ങളും കുട്ടികളും  വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയുണ്ടായി.

"ഹരിപ്പാട് കൂട്ടായ്മ മസ്കറ്റ്"  സമിതിയുടെ വൈസ്  പ്രസിഡന്റ്‌  സുരാജ് രാജൻ, ജോയിന്റ് സെക്രട്ടറി ജോർജ് മാത്യു, ധന്യ ശശി , ഐ ടി  കോർഡിനേറ്റർ:  പ്രേംജീത്ത് പ്രഹ്ലാദൻ , പ്രോഗ്രാം കൺവീനർ വിജയ്  മാധവ്  എന്നിവരും  സന്നിഹിതരായിരുന്നു. 2013 നവംബർ മാസം ഒന്നാം തീയ്യതിയാണ് ഹരിപ്പാട് കൂട്ടായ്മ എന്നപേരിൽ ഈ സംഘടന ഒമാനിൽ  രൂപീകൃതമായത്.

click me!