
കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗഫ് പ്രദേശത്ത് വൻതോതിൽ മയക്കുമരുന്ന് കൈവശം വെച്ചയാൾ പിടിയിൽ. ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഫോർ ഡ്രഗ് കൺട്രോൾ ആണ് ഏഷ്യൻ പൗരനെ അറസ്റ്റ് ചെയ്തത്. ആറ് കിലോഗ്രാം ഹെറോയിനും നാല് കിലോഗ്രാം മെത്താംഫെറ്റാമിനുമാണ് പിടിച്ചെടുത്തത്. മയക്കുമരുന്ന് തൂക്കി തിട്ടപ്പെടുത്താൻ ഉപയോഗിച്ചിരുന്ന രണ്ട് ഡിജിറ്റൽ ഉപകരണങ്ങളും കണ്ടെടുത്തു. പിടിച്ചെടുത്ത മയക്കുമരുന്നിൻ്റെ ഏകദേശ വിപണി മൂല്യം 1,70,000 കുവൈത്ത് ദിനാർ ആണ്.
വിദേശത്തുള്ള ക്രിമിനൽ സംഘങ്ങളുമായി ബന്ധം പുലർത്തി അത്യാധുനിക രീതി ഉപയോഗിച്ചാണ് ഇയാൾ മയക്കുമരുന്ന് കടത്തിയിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സുരക്ഷാ അധികാരികളുടെ ശ്രദ്ധയിൽപ്പെടാതിരിക്കാനായി, മയക്കുമരുന്ന് കൈമാറ്റം ചെയ്യുന്നതിനുള്ള സ്ഥലങ്ങൾ കണ്ടെത്താൻ ഇയാൾ ഒരു സോഷ്യൽ മീഡിയ ആപ്ലിക്കേഷനിലെ ലൊക്കേഷൻ ഷെയറിംഗ് സംവിധാനം ഉപയോഗിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam