ശമനമില്ലാതെ കൊവിഡ്; ഒമാനില്‍ പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന

By Web TeamFirst Published Jul 13, 2020, 3:45 PM IST
Highlights

ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത് 519 പേരാണ്. ഇതില്‍ 146 പേര്‍  തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.

മസ്കറ്റ്: ഒമാനില്‍ പുതുതായി കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ഇന്ന് 2164 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതര്‍ 58179 ആയി. പുതിയ രോഗികളില്‍ 1572 പേരും സ്വദേശികളാണ്. 592  പേരാണ്  പ്രവാസികള്‍.  

6173 സാമ്പിളുകളാണ് പരിശോധന നടത്തിയിരുന്നത്. 1159 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ രാജ്യത്ത് കൊവിഡ്മുക്തരായവരുടെ എണ്ണം 37257ലെത്തി. 20922 പേരാണ് നിലവില്‍ അസുഖബാധിതരായിട്ടുള്ളത്. കൊവിഡ് മൂലം രണ്ടു പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 259 ആയി ഉയര്‍ന്നു.  67 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത് 519 പേരാണ്. ഇതില്‍ 146 പേര്‍  തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.

യാത്രക്കാര്‍ക്കുള്ള കൊവിഡ് സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

click me!