ദില്ലി: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വ്വീസുകള്‍ ആരംഭിച്ചതിന്റെ പശ്ചാത്തലത്തില്‍ യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഈ വിവരം എയര്‍ലൈന്‍ പങ്കുവെച്ചത്.

വിമാനം പുറപ്പെടുന്നതിന് നാലു മണിക്കൂര്‍ മുമ്പ് എല്ലാ യാത്രക്കാരും വിമാനത്താവളത്തില്‍ എത്തണമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചു. വിമാനത്തില്‍ കയറുന്നതിന് മുമ്പ് യാത്രക്കാര്‍ക്ക് എയര്‍ലൈന്‍ ജീവനക്കാര്‍ സുരക്ഷാ കിറ്റ് നല്‍കും. മാസ്‌ക്, ഫേസ് ഷീല്‍ഡ്, സാനിറ്റൈസര്‍ എന്നിവയാണ് കിറ്റില്‍ ഉണ്ടാകുക. യാത്രക്കാര്‍ക്ക് പിപിഇ കിറ്റുകള്‍ ധരിക്കാം. എന്നാല്‍ അത് നിര്‍ബന്ധമില്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. അത്യാവശ്യ സാധനങ്ങള്‍ മാത്രം ഹാന്‍ഡ് ബാഗില്‍ കരുതിയാല്‍ മതിയെന്നും എയര്‍ലൈന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു.

വന്ദേ ഭാരത്: ഖത്തറില്‍ നിന്ന് നാട്ടിലെത്തിയത് 11,000ത്തിലധികം പേര്‍