മഹ്‌സൂസില്‍ ഇത് പുതിയ ചരിത്രം; 50 മില്യന്‍ ദിര്‍ഹത്തിന് ഒടുവില്‍ അവകാശിയെത്തി

By Web TeamFirst Published Oct 25, 2021, 12:13 PM IST
Highlights
  • മഹ്‌സൂസില്‍ ആദ്യമായാണ് ഗ്രാന്റ് പ്രൈസിന് ഒരാള്‍ അര്‍ഹത നേടുന്നത്.
  • രണ്ടാം സമ്മാനമായ 2,000,000 ദിര്‍ഹം ആറുപേര്‍ പങ്കിട്ടെടുത്തു.
  • കഴിഞ്ഞ നറുക്കെടുപ്പില്‍ ആകെ 52,305,960 ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് വിജയികള്‍ നേടിയത്.

ദുബൈ: മഹ്‍സൂസിന്റെ ചരിത്രത്തിലാദ്യമായി ഒന്നാം സമ്മാനത്തിന് ഒരു അവകാശിയെത്തി. കഴിഞ്ഞ ശനിയാഴ്ച രാത്രി യുഎഇയിലെ മഹ്‌സൂസ് സ്റ്റുഡിയോയില്‍ നടന്ന 48-ാമത് പ്രതിവാര തത്സമയ നറുക്കെടുപ്പിലാണ് ആദ്യമായി ഒരാള്‍ 50 മില്യന്‍ ദിര്‍ഹം സ്വന്തമാക്കിയത്. ഗ്രാന്റ് പ്രൈസായ  50,000,000 ദിര്‍ഹം ഒരു ഭാഗ്യശാലി നേടിയതായി മഹ്‌സൂസ് മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്‌സ് എല്‍എല്‍സി അറിയിച്ചു. നറുക്കെടുത്ത ആറ് സംഖ്യകളില്‍ ആറെണ്ണവും യോജിച്ച് വന്നതോടെ ഈ ഭാഗ്യശാലി മഹ്‌സൂസിന്റെ ആദ്യ  ഗ്രാന്റ് പ്രൈസ് മള്‍ട്ടി മില്യനയര്‍ ആയിരിക്കുകയാണ്. 6, 11, 21, 32, 33, 46 എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍.

50,000,000 ദിര്‍ഹത്തിന്റെ ഗ്രാന്റ് പ്രൈസ് ഒരാള്‍ സ്വന്തമാക്കിയതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ഈവിങ്‌സ് എല്‍എല്‍സി സിഇഒ ഫരീദ് സാംജി പറഞ്ഞു. 'യുഎഇയിലെയും ജിസിസിയിലെയും ഏറ്റവും വലിയ സമ്മാനത്തുകയാണിത്. ഈ സമ്മാനം നേടുന്നത് ആരെന്ന് അറിയാന്‍  ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു. 48 നറുക്കെടുപ്പുകള്‍ക്ക് ശേഷം ഗ്രാന്‍റ് പ്രൈസിന് ഒരു ഭാഗ്യശാലി അര്‍ഹത നേടിയതില്‍ അത്യധികം സന്തോഷമുണ്ട്'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'കഴിഞ്ഞ രാത്രിയില്‍ നടന്ന നറുക്കെടുപ്പില്‍ അതിശയിപ്പിക്കുന്ന രീതിയില്‍ ഭാഗ്യം ഒരാളെ തേടിയെത്തിയതിന് സാക്ഷിയായതോടെ, 'ഒറ്റ രാത്രികൊണ്ട് ആളുകളുടെ ജീവിതം മാറ്റിമറിക്കുക' എന്ന മഹ്‌സൂസിന്റെ ആപ്തവാക്യം പൂര്‍ണമാകുകയായിരുന്നു. ഇതുവരെയുള്ള എല്ലാ നറുക്കെടുപ്പുകളിലും വിജയികളായ ഓരോരുത്തരുടെയും ജീവിതങ്ങള്‍ സെക്കന്റുകള്‍ കൊണ്ടാണ് മാറിയത്. ആളുകളുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് മഹ്‌സൂസിന്റെ പ്രധാന ലക്ഷ്യം'- ഫരീദ് സാംജി വ്യക്തമാക്കി.

ഗ്രാന്റ് പ്രൈസിന് പുറമെ, ആറുപേര്‍ രണ്ടാം സമ്മാനമായ 2,000,000 ദിര്‍ഹം പങ്കിട്ടെടുത്തു. 2021 ഒക്ടോബര്‍ 16ന് നടന്ന 47-ാമത് നറുക്കെടുപ്പില്‍ രണ്ടാം സമ്മാന വിജയികള്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് ആ തുക കൂടി ചേര്‍ത്ത് ഇത്തവണത്തെ രണ്ടാം സമ്മാനം ഇരട്ടിയാക്കുകയായിരുന്നു. രണ്ടാം സമ്മാനം നേടിയ ഓരോരുത്തരും 333,333 ദിര്‍ഹം വീതം സ്വന്തമാക്കി. 185 വിജയികള്‍ 1,000 ദിര്‍ഹം വീതം നേടി. 3,456 പേരാണ് 35 ദിര്‍ഹം വീതം സമ്മാനം നേടിയത്. ആകെ 52,305,960 ദിര്‍ഹമാണ് കഴിഞ്ഞ നറുക്കെടുപ്പില്‍ വിജയികള്‍ക്ക് ലഭിച്ചത്.

2021 ഒക്ടോബര്‍ 30 ശനിയാഴ്ച യുഎഇ സമയം രാത്രി ഒമ്പത് മണിക്ക് നടക്കാനിരിക്കുന്ന അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവരെ കാത്തിരിക്കുന്നത് പുതിയ സര്‍പ്രൈസ് സമ്മാനങ്ങളാണ്.

ഈ ആഴ്ചയിലെ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് www.mahzooz.ae എന്ന വെബ്‍സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി സംഭാവന ചെയ്യുന്നതിലൂടെ അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കും.

'മഹ്‌സൂസ്' എന്നാല്‍ അറബിയില്‍ 'ഭാഗ്യം' എന്നാണ് അര്‍ത്ഥം. ജിസിസിയിലെ ഒരേയൊരു പ്രതിവാര തത്സമയ നറുക്കെടുപ്പായ മഹ്സൂസ്, ആഴ്ചതോറും നല്‍കുന്ന ലക്ഷക്കണക്കിന് ദിര്‍ഹത്തിന്റെ സമ്മാനങ്ങളിലൂടെ ജീവിതം മാറ്റിമറിക്കാനുള്ള അവസരമാണൊരുക്കുന്നത്. ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് മഹ്‍സൂസ്. ഒപ്പം സേവനമായി അത് സമൂഹത്തിന് തിരികെ നല്‍കുകയും ചെയ്യുന്നു.

മഹ്‌സൂസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി ഇന്ത്യക്കാര്‍ക്ക് വേണ്ടിയുള്ള മഹ്‌സൂസ് ദേസി ഫേസ്‍ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക.

click me!