ഹജ്ജ് ദിനങ്ങളില്‍ മക്കയിലെ പുണ്യകേന്ദ്രങ്ങളിൽ അനുഭവപ്പെട്ടത് മുമ്പില്ലാത്ത ചൂട്

Published : Jul 01, 2023, 11:44 PM IST
ഹജ്ജ് ദിനങ്ങളില്‍ മക്കയിലെ പുണ്യകേന്ദ്രങ്ങളിൽ അനുഭവപ്പെട്ടത് മുമ്പില്ലാത്ത ചൂട്

Synopsis

65 വയസിന് മുകളില്‍ പ്രായമുള്ളവർക്ക് മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം ലഭിച്ച ഹജ്ജ് അവസരമായതിനാൽ പ്രായാധിക്യമുള്ളവർ ഇത്തവണ വളരെ കൂടുതൽ എത്തിയിരുന്നു. 

റിയാദ്: മുൻവർഷങ്ങളേക്കാൾ കഠിനമായ ചൂടാണ് ഇത്തവണത്തെ ഹജ്ജ് ദിങ്ങളിൽ അറഫയിലും മിനയിലും അനുഭവപ്പെട്ടത്. 6,300 ഹാജിമാർ സൂര്യാഘാതമേറ്റ് ചികിത്സ തേടി എന്നാണ് കണക്ക്. സൗദിയിലെ വിവിധ ആശുപത്രികളിൽ 2,15,000 തീർഥാടകർ ഇതുവരെ ചികിത്സ തേടിയിട്ടുണ്ട്. 

65 വയസിന് മുകളില്‍ പ്രായമുള്ളവർക്ക് മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം ലഭിച്ച ഹജ്ജ് അവസരമായതിനാൽ പ്രായാധിക്യമുള്ളവർ ഇത്തവണ വളരെ കൂടുതൽ എത്തിയിരുന്നു. നാല് മലയാളികൾ ഉൾപ്പെടെ നാല്‍പതോളം ഇന്ത്യൻ തീർത്ഥാടകർ ഹജ്ജ് ദിങ്ങളിൽ വിവിധ കാരണങ്ങളാൽ മരിച്ചു. 

ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി ആത്മീയ സായൂജ്യമടഞ്ഞ് ഹാജിമാർ മിനയോട് വിടപറഞ്ഞു. ശനിയാഴ്ച്ച ഉച്ചയ്ക്ക് മുമ്പേ ജംറയിലെ സ്തൂപത്തിലെ കല്ലേറ് കർമം നിർവഹിച്ച്‌ അവർ യാത്ര പറഞ്ഞ് തുടങ്ങിയിരുന്നു. ഇതോടെ ആറ് നാൾ നീണ്ട, 20 ലക്ഷത്തോളം ഭക്തർ പങ്കെടുത്ത വിശ്വമഹാസംഗമത്തിന് സമാപനമായി. ഭൂരിഭാഗം ഹാജിമാരും വെളിയാഴ്ച തന്നെ മിന താഴ്വാരം വിട്ടിരുന്നു. അവശേഷിച്ചവരാണ് ശനിയാഴ്ച അവസാന കല്ലേറ് കർമം നിർവഹിച്ച് മിനയിൽനിന്നും യാത്രയായത്. കഅ്ബയുടെ അടുത്തെത്തി പ്രാർഥിച്ചു വിടവാങ്ങൽ പ്രദക്ഷിണം നടത്തി മക്കയോടും വിട ചൊല്ലും. 

Read also: സ്വീകരിക്കാന്‍ പ്രിയതാരങ്ങള്‍, പാസ്‍പോര്‍ട്ട് സ്വന്തമായി സ്റ്റാമ്പ് ചെയ്യാം; ദുബൈയില്‍ ഇനി കുട്ടികളാണ് താരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്
മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട