ഖത്തറില്‍ സ്വന്തം നിര്‍മ്മാണ പ്ലാന്‍റ് ആരംഭിച്ച് ഹോട്ട്പാക്ക്

Published : Nov 09, 2022, 06:50 PM ISTUpdated : Nov 09, 2022, 06:58 PM IST
ഖത്തറില്‍ സ്വന്തം നിര്‍മ്മാണ പ്ലാന്‍റ് ആരംഭിച്ച് ഹോട്ട്പാക്ക്

Synopsis

പേപ്പര്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനായുള്ള ഹോട്ട്പാക്ക് ഗ്ലോബലിന്‍റെ 15-ാമത്തെ നിര്‍മ്മാണ സംരംഭമാണിത്. 

ദുബൈ: ഖത്തറില്‍ സ്വന്തം നിർമ്മാണ പ്ലാന്റ് ആരംഭിച്ച് യുഎഇ ആസ്ഥാനമായുള്ള ആഗോള ഡിസ്പോസിബിൾ ഫുഡ് പാക്കേജിംഗ് ഉൽപ്പന്നങ്ങളുടെ മേഖലയില്‍ മുൻനിരയിൽ പ്രവര്‍ത്തിക്കുന്ന ഹോട്ട്പാക്ക് ഗ്ലോബൽ. ഹോട്ട്പാക്കിന്റെ ഉടമസ്ഥതയില്‍ ലോകമെമ്പാടും പ്രവര്‍ത്തിക്കുന്ന 15-ാമത്തെ പ്ലാന്‍റാണിത്. കമ്പനിയുടെ ആഗോള കാഴ്ചപ്പാട് പ്രതിഫലിപ്പിക്കുന്നത് കൂടിയാണിത്. 2030-ഓടെ ആഗോള ഫുഡ് പാക്കേജിംഗ് ബ്രാൻഡ് ലീഡർ ആകുകയാണ് ലക്ഷ്യം.

ദോഹയിലെ പുതിയ വ്യവസായ ഏരിയയില്‍ സ്ഥിതി ചെയ്യുന്ന അത്യാധുനിക നിർമ്മാണ പ്ലാന്റ് വിവിധതരം ഹോട്ട്പാക്ക് പേപ്പര്‍ ഉല്‍പ്പന്നങ്ങള്‍ നിർമ്മിക്കുന്ന ഒരു പ്രത്യേക ഫാക്ടറിയാണ്. 'ഖത്തര്‍ വിപണിയിലേക്ക് കടക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഞങ്ങളുടെ പുതിയ നിർമ്മാണ സംവിധാനം, 2030 ഓടെ ലോകത്തിലെ ഏറ്റവും വലിയ പാക്കേജിങ് നിര്‍മ്മാതാക്കളാകുക എന്ന  ലക്ഷ്യത്തിലേക്ക് എത്തുന്നതില്‍ മികച്ച സംഭാവനകള്‍ നല്‍കും. പുതിയ ഫാക്ടറിയുടെ ഈ തുടക്കം, 
ഖത്തർ വിപണിയിൽ സുസ്ഥിര ഭക്ഷണ പാക്കേജിംഗ് പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നതിലും
ആഗോള ആവശ്യങ്ങൾ നിറവേറ്റുന്നതിലും തന്ത്രപരമായി ഞങ്ങള്‍ക്ക് പിന്തുണ നല്‍കുംട - ഹോട്ട്പാക്ക് ഗ്ലോബല്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ പിബി അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു.

ഫോള്‍ഡിങ്, കോറഗേറ്റഡ് കാർട്ടണുകളുടെ ഉത്പാദനത്തിനുള്ള ശേഷിയോട് കൂടി ഫാക്ടറിയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയതായും പേപ്പര്‍ ബാഗുകളും കപ്പുകളും നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പുകളുമായി ഫാക്ടറിയുടെ അടുത്ത ഘട്ടം പൂര്‍ത്തിയാക്കി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഖത്തറിലും മിഡില്‍ ഈസ്റ്റിലുമുള്ള പാക്കേജിങ് പ്ലാന്‍റുകളില്‍ അതിനൂതന മെഷീനുകളുള്ള ഒന്നാണ് ഖത്തര്‍ ഹോട്ട്പാക്കെന്ന് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സൈനുദ്ദീന്‍ പറഞ്ഞു. കാര്യക്ഷമവും വിശ്വസനീയവുമായ പേപ്പര്‍ ഉല്‍പ്പന്നങ്ങളുടെ നിർമ്മാണം ഉറപ്പാക്കുന്നതിന് രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണിത്.  വ്യാവസായിക നിക്ഷേപത്തിന് അനുകൂലമായ സാഹചര്യങ്ങളാണ് ഖത്തര്‍ വാഗ്ദാനം ചെയ്യുന്നതെന്നും ഹോട്ട്പാക്കിന്‍റെ പുതിയ പ്ലാന്‍റിന് ഏറ്റവും യോജിക്കുന്ന സ്ഥലമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാവസായിക മേഖലയ്ക്ക് ഖത്തര്‍ സര്‍ക്കാരും മികച്ച പിന്തുണയാണ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

27-ാം വാര്‍ഷികം ആഘോഷിക്കുന്ന ഹോട്ട്പാക്ക് ഗ്ലോബല്‍, നിലവില്‍ പാക്കേജിങ് ഉല്‍പ്പന്നങ്ങള്‍ക്കായുള്ള മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ നിര്‍മ്മാതാക്കാളാണ്. പേപ്പര്‍, പ്ലാസ്റ്റിക്, അലൂമിനിയം, തടി, ബയോഡീഗ്രേഡബിള്‍ വസ്തുക്കള്‍ എന്നിവ ഉപയോഗിച്ചുള്ളവ ഉള്‍പ്പെടെ 3,500 ഉല്‍പ്പന്നങ്ങളാണ് ഹോട്ട്പാക്ക് ഗ്ലോബലിനുള്ളത്. ലോകത്തെമ്പാടമുള്ള 100ലേറെ രാജ്യങ്ങളിലേക്ക് കമ്പനി ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. 14 രാജ്യങ്ങളില്‍ നേരിട്ടുള്ള പ്രവര്‍ത്തനങ്ങളും നടത്തുന്ന കമ്പനി, 25,000 അന്താരാഷ്ട്ര, പ്രാദേശിക ബ്രാന്‍ഡുകളും നല്‍കുന്നു. 3,300 ജീവനക്കാരാണുള്ളത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ
സാങ്കേതിക മേഖലയിൽ കുവൈത്തുമായി കൈകോർക്കാൻ ഇന്ത്യ; നിർമ്മിത ബുദ്ധിയിൽ ആഗോള ഹബ്ബായി മാറുമെന്ന് ഇന്ത്യൻ അംബാസഡർ