
കുവൈത്ത് സിറ്റി: മോഷണ കേസിൽ രണ്ട് ഏഷ്യൻ ഗാര്‍ഹിക തൊഴിലാളികൾക്ക് യാത്രാ നിരോധനം ഏർപ്പെടുത്തി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് നൽകിയ ഉത്തരവ് അസരിച്ചാണ് നടപടി. തൊഴിലുടമയുടെ വീട്ടിൽ നിന്ന് 20,000 കുവൈത്ത് ദിനാർ വിലമതിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ചെന്നാരോപിച്ച് അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. നാല്പതുകളിൽ പ്രായമുള്ള ഒരു കുവൈത്തി സ്ത്രീ ജഹ്‌റ പൊലീസിൽ പരാതി നൽകുകയായിരുന്നു.
അവരുടെ രണ്ട് വീട്ടുജോലിക്കാരെ പെട്ടെന്ന് കാണാതായെന്നും അവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തതിനാൽ അവരെ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നുമാണ് പരാതിയിൽ പറഞ്ഞിരുന്നത്. തന്റെ സാധനങ്ങൾ പരിശോധിച്ചപ്പോൾ, ഡിസൈനർ ഹാൻഡ്‌ബാഗുകൾ, 3,000 കുവൈത്ത് ദിനാർ വിലമതിക്കുന്ന ഒരു വിലകൂടിയ വാച്ച്, കൈമാറ്റ ബില്ലുകൾ, വിലകൂടിയ ഷൂസുകൾ എന്നിവയുൾപ്പെടെ 20,000 കുവൈത്ത് ദിനാർ വിലമതിക്കുന്ന ആഢംബര വസ്തുക്കൾ കാണാനില്ലെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam