പ്രവാസികളെ താമസിപ്പിച്ച വീട്ടില്‍ റെയ്ഡ്; നിയമലംഘനമെന്ന് അധികൃതര്‍

By Web TeamFirst Published Aug 28, 2022, 2:54 PM IST
Highlights

അനുവദിച്ചതിലും അധികം ആളുകളെ താമസിപ്പിച്ചതിനും താമസസ്ഥലം വൃത്തിഹീനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നും കെട്ടിട ഉടമയ്‌ക്കെതിരെ നടപടിയെടുത്തു.

മസ്‌കറ്റ്: ഒമാനില്‍ പ്രവാസി തൊഴിലാളികളെ താമസിപ്പിച്ചിരുന്ന വീട്ടില്‍ മസ്‌കറ്റ് മുന്‍സിപ്പാലിറ്റി റെയ്ഡ് നടത്തി. സീബ് വിലായത്തിലെ ഒരു വീട്ടിലാണ് പരിശോധന നടത്തിയത്. റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ ലംഘിച്ചതായി പരിശോധനയില്‍ കണ്ടെത്തി.

മസ്‌കറ്റ് ഗവര്‍ണറേറ്റിലെ റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളുടെ ഉപയോഗത്തിനായി നിര്‍ദ്ദേശിച്ചിട്ടുള്ള നിയമങ്ങള്‍ ലംഘിച്ച് പ്രവാസി തൊഴിലാളികളെ താമസിപ്പിച്ചതിനാണ് വീട്ടില്‍ പരിശോധന നടത്തിയതെന്ന് മുന്‍സിപ്പാലിറ്റി പ്രസ്താവനയില്‍ പറഞ്ഞു. അനുവദിച്ചതിലും അധികം ആളുകളെ താമസിപ്പിച്ചതിനും താമസസ്ഥലം വൃത്തിഹീനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നും കെട്ടിട ഉടമയ്‌ക്കെതിരെ നടപടിയെടുത്തു. റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളിലെ താമസക്കാരുടെ എണ്ണം, മുറികള്‍ വൃത്തിയായി സൂക്ഷിക്കല്‍ എന്നീ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് മുന്‍സിപ്പാലിറ്റി കെട്ടിട ഉടമകളോട് ആവശ്യപ്പെട്ടു. 
 

بـ تداهم منزلًا في أحد الأحياء السكنية بالولاية؛ لاتخاذه سكنًا تقطنه عمالة وافدة مما يعدُّ تجاوزًا على النُظم المحددة لاستخدام المباني السكنية في وإخلالًا للنسيج الاجتماعي.
وتُؤكد في الإطار نفسه مسؤولية المؤجرين بالالتزام ومراعاة الجوانب المجتمعية pic.twitter.com/oN02eeRWO8

— بلدية مسقط (@M_Municipality)

ഒമാനില്‍ പിടിച്ചെടുത്തത് 70 കിലോ പഴകിയ ഭക്ഷ്യ വസ്തുക്കള്‍

ഒമാനില്‍ അമിത വേഗത്തില്‍ വാഹനം ഓടിച്ച യുവാവ് അറസ്റ്റില്‍; വാഹനം പിടിച്ചെടുത്തു

മസ്‍കത്ത്: ഒമാനില്‍ അമിത വേഗത്തില്‍ വാഹനം ഓടിച്ച യുവാവിനെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. മസ്‍കത്ത് ഗവര്‍ണറേറ്റിലായിരുന്നു സംഭവം. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണിയാവുന്ന തരത്തില്‍ പെരുമാറിയതിനാണ് നടപടിയെടുത്തത്.

അമിത വേഗതയില്‍ വാഹനം ഓടിച്ചതിനും അശ്രദ്ധമായും പൊതുജനങ്ങള്‍ക്ക് ഭീഷണിയാവുന്ന തരത്തിലും വാഹനം ഓടിച്ചതിനും മസ്‍കത്ത് ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് ഒരാളെ അറസ്റ്റ് ചെയ്‍തതായാണ് പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നത്. ഇയാള്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിച്ചുവരുന്നതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

നിയമലംഘകരായ പ്രവാസികള്‍ക്കായി പരിശോധന തുടരുന്നു; നിരവധി പേര്‍ പിടിയില്‍

അതേസമയം ഒമാനില്‍ പൊതുമര്യാദകള്‍ക്ക് വിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെട്ട ഒരു സംഘം പ്രവാസി വനിതകളെയും റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്‍തിരുന്നു. അല്‍ ദാഹിറ ഗവര്‍ണറേറ്റിലാണ് സംഭവം. ഏഷ്യക്കാരായ പ്രവാസി വനിതകളാണ് പിടിയിലായതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. എന്നാല്‍ ഇവര്‍ ഏത് രാജ്യക്കാരാണെന്ന വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.  

click me!