ഭക്ഷ്യ വസ്തുക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മുന്‍സിപ്പാലിറ്റിയിലെ ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.

മസ്‌കറ്റ്: ഒമാനിലെ ബോഷര്‍ വിലായത്തിലെ ഷോപ്പുകളില്‍ നിന്നും റെസ്റ്റോറന്റുകളില്‍ നിന്നും 70 കിലോ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. ഭക്ഷ്യ വസ്തുക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മുന്‍സിപ്പാലിറ്റിയിലെ ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. നിയമലംഘകരില്‍ നിന്ന് പിഴ ഈടാക്കി. പിടിച്ചെടുത്ത ഭക്ഷ്യ വസ്തുക്കള്‍ നശിപ്പിച്ചതായി മസ്‌കറ്റ് മുന്‍സിപ്പാലിറ്റി അറിയിച്ചു. 

വിദേശ മദ്യ കുപ്പികളില്‍ ലോക്കല്‍ മദ്യം നിറച്ച് വില്‍പ്പന; പ്രവാസി പിടിയില്‍

അതേസമയം രാജ്യത്തെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോരിറ്റി നടത്തിയ പരിശോധനയില്‍ നിരോധിത വര്‍ണങ്ങളിലുള്ള പഠനോപകരണങ്ങളും മറ്റ് സാധനങ്ങളും പിടിച്ചെടുത്തിരുന്നു. സൗത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ കൺസ്യൂമര്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ പരിശോധനയില്‍ പൊതു മര്യാദകള്‍ക്ക് വിരുദ്ധമായ സൂചനകളും കളറുകളുമുള്ള പഠനോപകരണങ്ങളും പിടിച്ചെടുത്തുവെന്നാണ് ഒമാന്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവനയില്‍ പറയുന്നത്. ഇത് സംബന്ധമായ നടപടികള്‍ വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ഒമാനില്‍ നേരത്തെയും നിരോധിത ചിത്രങ്ങളും വര്‍ണങ്ങളും ആലേഖനം ചെയ്‍ത പട്ടങ്ങള്‍ അധികൃതര്‍ പിടിച്ചെടുത്തിരുന്നു. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റിയാണ് നടപടിയെടുത്തത്. വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 3500ലേറെ പട്ടങ്ങള്‍ പിടിച്ചെടുത്തതായാണ് അന്ന് ഔദ്യോഗിക പ്രസ്‍താവനയില്‍ വ്യക്തമാക്കിയിരുന്നത്.

റോഡിലെ അഭ്യാസപ്രകടനം വൈറലായി; 25കാരനായ പ്രവാസി അറസ്റ്റില്‍

തേയില ഷിപ്‌മെന്റില്‍ ഒളിപ്പിച്ച് ഏഴു ലക്ഷം സിഗരറ്റ്; പിടികൂടി കസ്റ്റംസ്

ദോഹ: തേയിലയുമായി എത്തിയ ഷിപ്‌മെന്റില്‍ ഒളിപ്പിച്ച് സിഗരറ്റും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും കടത്താന്‍ ഖത്തറില്‍ ശ്രമം. ഹമദ് പോര്‍ട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് നിരോധിത വയ്തുക്കളും സിഗരറ്റും പിടികൂടിയത്. കസ്റ്റംസ് നികുതി വെട്ടിക്കാനാണ് തേയില ഷിപ്‌മെന്റുകളില്‍ ഒളിപ്പിച്ച് സിഗരറ്റുകള്‍ കടത്താന്‍ ശ്രമിച്ചത്.

700,000 സിഗരറ്റാണ് പിടികൂടിയത്. ഇതിന് പുറമെ 3,250 കിലോഗ്രാം നിരോധിത പുകയില ഉല്‍പ്പന്നങ്ങളും കസ്റ്റംസ് പിടിച്ചെടുത്തു. നിരോധിത വസ്തുക്കള്‍ രാജ്യത്തേക്ക് കടത്തുന്നതിനെതിരെ ഖത്തര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.