സൗദി അറേബ്യയിലെ വിവിധ നഗരങ്ങൾ ലക്ഷ്യമാക്കി ഹൂതി ആക്രമണം; രണ്ട് മിസൈലുകളും ഏഴ് ഡ്രോണുകളും തകർത്തു

Published : Nov 17, 2026, 11:03 AM IST
houthi attack

Synopsis

സൗദി അറേബ്യയിലെ വിവിധ നഗരങ്ങൾ ലക്ഷ്യമാക്കി ഹൂതി ആക്രമണം. രണ്ട് മിസൈലുകളും ഏഴ് ഡ്രോണുകളും തകർത്തു. തലസ്ഥാനമായ റിയാദിനെ ലക്ഷ്യമാക്കി എത്തിയ രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ് വ്യോമപ്രതിരോധ സേന വിജയകരമായി തകർത്തത്.

റിയാദ്: സൗദി അറേബ്യയിലെ വിവിധ നഗരങ്ങളെ ലക്ഷ്യമാക്കി ഹൂതി ഭീകര സംഘടന വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും സഖ്യസേന ആകാശത്തുവെച്ച് തകർത്തു. യെമനിലെ നിയമാനുസൃത സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികിയാണ് ഇക്കാര്യം അറിയിച്ചത്.

തലസ്ഥാനമായ റിയാദിനെ ലക്ഷ്യമാക്കി എത്തിയ രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ് വ്യോമപ്രതിരോധ സേന വിജയകരമായി തകർത്തത്. ഇതിനുപുറമെ സൗദിയിലെ കിഴക്കൻ പ്രവിശ്യയ്ക്ക് നേരെ വന്ന മൂന്ന് ഡ്രോണുകളും, മക്ക പ്രവിശ്യയിലേക്ക് എത്തിയ രണ്ട് ഡ്രോണുകളും, മദീനയ്ക്ക് നേരെ വന്ന രണ്ട് ഡ്രോണുകളും സഖ്യസേന പ്രതിരോധിച്ച് നശിപ്പിച്ചു. ഔദ്യോഗിക പ്രസ്താവനയിൽ ആകെ 6 ഡ്രോണുകൾ തകർത്തതായി തുടക്കത്തിൽ പരാമർശിക്കുന്നുണ്ടെങ്കിലും, പ്രദേശങ്ങൾ തിരിച്ചുള്ള കണക്കുകൾ പ്രകാരം ആകെ 7 ഡ്രോണുകളും രണ്ട് ബാലിസ്റ്റിക് മിസൈലുകളുമാണ് സഖ്യസേന തകർത്തത്. ജനവാസ മേഖലകളെയും തന്ത്രപ്രധാന കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ഹൂതികളുടെ ആക്രമണ ശ്രമങ്ങളെ സഖ്യസേന കൃത്യമായി പ്രതിരോധിക്കുകയായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എമിറേറ്റ്സ് ഡ്രോ: ഇന്ത്യയിൽ നിന്നുള്ള ഡെന്റിസ്റ്റ് 4 മില്യൺ ഡോളറിന് ഒരക്കം അകലെയെത്തി
അമേരിക്കൻ വിമാനവാഹിനി യുഎസ്എസ് തിയൊഡർ റൂസ് വെൽറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ, ഹോർമൂസിൽ എണ്ണക്കപ്പലിന് നേരെ വീണ്ടും ആക്രമണം