
കുവൈത്ത് സിറ്റി: കുവൈത്തിന്റെ ദേശീയ അവധി ദിനങ്ങൾ ആഘോഷിക്കുന്നതിന്റെ ഭാഗമായി യ ഹലാ ഷോപ്പിംഗ് ഫെസ്റ്റിവൽ ഒരുക്കിയത് വമ്പൻ ആകാശ വിസ്മയം. പടക്കങ്ങളുടെയും ഡ്രോണുകളുടെയും മിന്നുന്ന പ്രദർശനങ്ങൾ കാണാനെത്തിയ സന്ദർശകരെ ത്രസിപ്പിച്ചു. അൽ ഷഹീദ് പാർക്കിലാണ് പരിപാടി നടന്നത്. കുവൈത്തിന്റെ ചിഹ്നങ്ങളും കലാപരമായ ചിത്രങ്ങളും ഡ്രോണുകൾ ആകാശത്ത് വരച്ചു. ദേശീയ പതാകയുടെ നിറങ്ങളാൽ ആകാശത്തെ അലങ്കരിച്ച കരിമരുന്ന് പ്രകടനങ്ങളും ചടങ്ങിൽ ഉൾപ്പെടുത്തിയിയിരുന്നു. ആഘോഷ ചടങ്ങുകൾക്ക് സാക്ഷിയാകാൻ വമ്പൻ ജനാവലിയാണ് പാർക്കിൽ എത്തിയിരുന്നത്.
read more: കുവൈത്ത് ദേശീയദിനത്തില്‍ ഒത്തുചേർന്നത് വന്‍ ജനാവലി, നാടെങ്ങും ആഘോഷത്തിമിർപ്പിൽ
കുവൈത്തിലെ നിലവിലെ കൊടുംതണുപ്പ് അവഗണിച്ച് പ്രതികൂല കാലാവസ്ഥയിലും പൗരന്മാരും താമസക്കാരുമായി വലിയ ജനക്കൂട്ടം കൊണ്ട് റോഡുകള്‍ പോലും തിങ്ങിനിറഞ്ഞിരുന്നു. കുവൈത്തിലെ ഓരോ പൗരനും തന്റെ മാതൃരാജ്യത്തോടും പ്രവാസികള്‍ക്ക് അന്നം തരുന്ന നാടിനോടുള്ള പ്രതിബദ്ധതയും വ്യക്തമാക്കുന്നതായിരുന്നു ആഘോഷങ്ങളിലെ ജനപങ്കാളിത്തം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam