
കുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷത്തിന്റെ സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും അന്തരീക്ഷത്തില്‍ കുവൈത്ത് പതാതകള്‍ ഉയര്‍ന്നു. കുവൈത്തിലെ നിലവിലെ കൊടുംതണുപ്പ് അവഗണിച്ച് പ്രതികൂല കാലാവസ്ഥയിലും പൗരന്മാരും താമസക്കാരുമായി ഒരു വലിയ ജനക്കൂട്ടം ഒത്തുകൂടിയപ്പോള്‍ റോഡുകള്‍ തിങ്ങിനിറഞ്ഞു. തെരുവുകള്‍ അലങ്കാരങ്ങളാലും നിറഞ്ഞു.
ആയിരക്കണക്കിന് ദേശീയ പതാകകളാലും തെരുവുകള്‍ അലങ്കരിച്ചിരുന്നു. കുവൈത്തിലെ ഓരോ പൗരനും തന്റെ മാതൃരാജ്യത്തോടും പ്രവാസികള്‍ക്ക് അന്നം തരുന്ന നാടിനോടുള്ള പ്രതിബദ്ധതയും വ്യക്തമാക്കുന്നതായിരുന്നു ആഘോഷങ്ങളിലെ ജനപങ്കാളിത്തം.
Read Also - റമദാനിലെ അവസാന 10 ദിവസങ്ങളിൽ കുവൈത്തിലെ ഇമാമുമാർക്കും മുഅസ്സിനുകൾക്കും അവധി ചട്ടങ്ങൾ വിശദീകരിച്ച് സർക്കുലർ
കുവൈത്ത് തെരുവുകള്‍, പ്രത്യേകിച്ച് അറേബ്യന്‍ ഗള്‍ഫ് സ്ട്രീറ്റ്, മറ്റ് പ്രധാന ദേശീയ ആഘോഷങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ സമാനതകളില്ലാത്ത സന്തോഷവും ആവേശവും കൊണ്ട് നിറഞ്ഞു. കുവൈത്ത് 64-ാം ദേശീയ ദിനവും വിമോചന ദിനത്തിന്റെ 34-ാം വാര്‍ഷികവും ആഘോഷിക്കുന്ന വേളയില്‍, ഏറ്റവും സംഘടിതവും മനോഹരവുമായ രീതിയില്‍ ആഘോഷങ്ങള്‍ അരങ്ങേറുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് ആഭ്യന്തര മന്ത്രാലയം കൃത്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ