കഞ്ചാവും ക്രിസ്റ്റൽ മെത്തും ഹെറോയിനുമടക്കം പിടികൂടി, കുവൈത്തിലെ വിവിധ ഭാഗങ്ങളിൽ വൻ മയക്കുമരുന്ന് വേട്ട, പ്രവാസികൾ അറസ്റ്റിൽ

Published : Aug 09, 2025, 02:31 PM IST
drugs seized in kuwait

Synopsis

30 കിലോഗ്രാം കഞ്ചാവ്, 500 ഗ്രാം ക്രിസ്റ്റൽ മെത്ത്, 150 ഗ്രാം കറുപ്പ്, 50 ഗ്രാം രാസവസ്തുക്കൾ, 10 ഗ്രാം ഹെറോയിൻ, അഞ്ച് മെത്തഡോൺ ഗുളികകൾ, മൂന്ന് ഇലക്ട്രോണിക് തുലാസുകൾ എന്നിവ അധികൃതർ പിടിച്ചെടുത്തു.

കുവൈത്ത് സിറ്റി: കുവൈത്തിലെ ഹവല്ലി, സൽമിയ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിരുന്ന ഒരു മയക്കുമരുന്ന് മാഫിയ സംഘത്തെ ജനറൽ ഡിപ്പാർട്ട്മെന്‍റ് ഫോർ ഡ്രഗ് കൺട്രോൾ പിടികൂടി. വിപുലമായ നിരീക്ഷണങ്ങൾക്കും രഹസ്യാന്വേഷണങ്ങൾക്കും ശേഷം ലഹരിവസ്തുക്കൾ കൈവശം വെക്കുകയും വിതരണം ചെയ്യുകയും ചെയ്തതിന് രണ്ട് ഈജിപ്ഷ്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം സംഭവത്തിൽ ഒരു കുവൈത്തി പൗരനും ഉൾപ്പെട്ടിട്ടുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇയാൾ നിലവിൽ രാജ്യത്തിന് പുറത്താണ്.

ഓപ്പറേഷനിൽ ഏകദേശം 30 കിലോഗ്രാം കഞ്ചാവ്, 500 ഗ്രാം ക്രിസ്റ്റൽ മെത്ത്, 150 ഗ്രാം കറുപ്പ്, 50 ഗ്രാം രാസവസ്തുക്കൾ, 10 ഗ്രാം ഹെറോയിൻ, അഞ്ച് മെത്തഡോൺ ഗുളികകൾ, മൂന്ന് ഇലക്ട്രോണിക് തുലാസുകൾ എന്നിവ അധികൃതർ പിടിച്ചെടുത്തു. അറസ്റ്റിലായ ഈജിപ്ഷ്യൻ പൗരന്മാരായ അത്തേഫ് സുബ്ഹി തൗഫീഖ് റുസ്തം, ഹമദ അൽ സയ്യിദ് അൽ ദംറാവി ജുമാ എന്നിവരെ നിയമനടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി. കേസിൽ ഉൾപ്പെട്ട കുവൈത്തി പൗരൻ അബ്ദുൾറഹ്മാൻ തൽഖ് അൽ ഒതൈബിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ഹൈവേയിലൂടെ സംശയകരമായ രീതിയിൽ നടന്ന് യുവാവും യുവതിയും, പടോളിങ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടു, ലഹരി ഉപയോഗിച്ചതിന് പിടിയിൽ
റിയാദിൽ ഡ്രൈവറായ മലയാളി ഹൃദയാഘാതം മൂലം മരിച്ചു