
ദോഹ: ദോഹ ഫെസ്റ്റിവൽ സിറ്റിയുമായി സഹകരിച്ച് '10,000 സ്റ്റെപ്സ് ചാലഞ്ച്’ സംഘടിപ്പിച്ച് ഖത്തർ തൊഴിൽ മന്ത്രാലയം. ശാരീരികവും മാനസികവുമായ ക്ഷേമം ഉറപ്പുവരുത്തുക, ടീം സ്പിരിറ്റ് ശക്തമാക്കുക, പോസിറ്റീവും പ്രചോദനാത്മകവുമായ തൊഴിൽ അന്തരീക്ഷം വളർത്തുക എന്നിവ ലക്ഷ്യമിട്ടായിരുന്നു ചലഞ്ച്. മന്ത്രാലയത്തിന്‍റെ വിവിധ വകുപ്പുകളിൽ നിന്നുള്ള ജീവനക്കാർ പരിപാടിയിൽ പങ്കെടുത്തു.
ജീവിത ശൈലിയിൽ വ്യായാമം ഉൾപ്പെടുത്തി ജോലിയിലും ജീവിതത്തിലും സന്തുലനം പുലർത്താൻ ജീവനക്കാരെ പ്രേരിപ്പിക്കുന്നതിനും ഉൽപ്പാദനക്ഷമത, സ്ഥാപന നിലവാരം എന്നിവ വർOfപ്പിക്കുന്നതിനുള്ള മന്ത്രാലയത്തിന്‍റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം. സജീവമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന് വേനൽക്കാലത്ത് ഇൻഡോർ നടത്ത പരിപാടികൾ പ്രോത്സാഹിപ്പിക്കുന്ന ഖത്തർ സ്‌പോർട്‌സ് ഫോർ ഓൾ ഫെഡറേഷന്റെ സ്മാർട്ട് വാക്ക് ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായാണ് ചാലഞ്ച് സംഘടിപ്പിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam