
കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ത്യൻ നഴ്‌സുമാർ ഉൾപ്പെട്ട മനുഷ്യക്കടത്ത് കേസിൽ പിതാവിനും മകനും മുമ്പ് വിധിച്ച മൂന്ന് വർഷത്തെ തടവ് ശിക്ഷ റദ്ദാക്കി പകരം 10,000 കുവൈത്ത് ദിനാർ വീതം പിഴ ചുമത്തി അപ്പീൽ കോടതി. ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന അറുപതിലധികം പ്രവാസി നഴ്‌സുമാരുടെ പരാതിയിൽ കൗൺസിലർ നാസർ അൽ-ഹൈദിന്‍റെ നേതൃത്വത്തിലുള്ള അപ്പീൽ കോടതിയാണ് ഉത്തരവിട്ടത്. പ്രതികൾ സുഡാനിൽ നിന്നും ഇന്ത്യയിൽ നിന്നും തങ്ങളെ കൊണ്ടുവന്നുവെന്നും മന്ത്രാലയം നിയമിച്ച ശേഷം അവരുടെ ശമ്പളത്തിന്റെ ഒരു ഭാഗം കമ്പനി ഉടമകൾക്ക് നൽകണമെന്ന് നിർബന്ധിക്കുകയും ചെയ്‌തെന്നാണ് പരാതി. കേസിൽ ഒരു സുഡാനീസ് കോൺട്രാക്ടറിനും ഒരു ഇന്ത്യൻ കോൺട്രാക്ടറിനും 3,000 ദിനാർ വീതം പിഴ ചുമത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam