കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ ഇതുവരെ മരിച്ചത് 100 മലയാളികള്‍; 24 മണിക്കൂറിനിടെ 7000ത്തിലധികം പേര്‍ക്ക് രോഗം

By Web TeamFirst Published May 23, 2020, 1:12 PM IST
Highlights
  • സൗദി അറേബ്യയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്
  • 364 പേരാണ് സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.

അബുദാബി: കൊവിഡ് ബാധിച്ച് ഇതുവരെ ഗള്‍ഫില്‍ മരിച്ചത് നൂറ് മലയാളികള്‍. ഇരുപത്തിനാല് മണിക്കൂറിനിടെ 7,085  പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 170,864 ആയി. 806 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 100 പേര്‍ മലയാളികളാണ്.  സൗദി അറേബ്യയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. 364 പേരാണ് സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.

അതേസമയം ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് ഇന്ന് അഞ്ച് വിമാനങ്ങള്‍ സര്‍വീസ് നടത്തും. ആയിരത്തിലേറെ പേരാണ് നാട്ടിലെത്തുക. ദുബായില്‍നിന്ന് തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും സര്‍വീസുണ്ട്. അബുദാബിയില്‍ നിന്ന് കണ്ണൂരിലേക്കും. മസ്‌കറ്റില്‍ നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള വിമാനങ്ങള്‍ ഇന്ന് സര്‍വീസ് നടത്തും.

സൗദി അറേബ്യയിൽ ബുധനാഴ്ച വരെ സമ്പൂർണ നിരോധനാജ്ഞ; വ്യാപക നിരീക്ഷണം

 

click me!