
ദുബൈ: ആപ്പിള്‍ പുറത്തിറക്കിയ ഏറ്റവും പുതിയ ഐഫോൺ പതിപ്പായ ഐഫോണ്‍ 14ന്റെ വില്‍പന യുഎഇയില്‍ ആരംഭിച്ചു. ഫോണ്‍ ആദ്യം സ്വന്തമാക്കുന്നവരില്‍ ഉള്‍പ്പെടാനായി നൂറു കണക്കിന് പേരാണ് പുലര്‍ച്ചെ മുതല്‍ ദുബൈ മാളിന് മുന്നില്‍ കാത്തിരുന്നത്. ആപ്പിള്‍ സ്റ്റോര്‍ ജീവനക്കാരും രാവിലെ തന്നെ ഉപഭോക്താക്കളെ സ്വീകരിക്കാനെത്തിയിരുന്നു.
രാവിലെ പ്രാദേശിക സമയം എട്ട് മണിക്കാണ് ഫോണ്‍ വില്‍പന ആരംഭിച്ചത്. പുതിയ ഐഫോണിനായി കാത്തിരുന്നവരില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികളുമുണ്ടായിരുന്നു. റിസര്‍വേഷന്‍ തുടങ്ങിയപ്പോള്‍ ആദ്യം ഫോണ്‍ സ്വന്തമാക്കാനായി പല വഴികളും നോക്കി വിജയിച്ചവരാണ് ഇന്ന് ഫോണ്‍ വാങ്ങാനെത്തിയത്. റിസര്‍വേഷനുണ്ടായിരുന്നെങ്കിലും പുലര്‍ച്ചെ നാല് മണി മുതല്‍ കാത്തിരുന്നവരും കൂട്ടത്തിലുണ്ടായിരുന്നു.
Read also: ഏറ്റവും പുതിയ ഐഫോണ്‍ 14 ഇന്ത്യയില്‍ ലഭിക്കുക ഈ വിലയില്‍; ഓഫറുകള്‍ ഇങ്ങനെ
ഐഫോണ്‍ വിദേശത്ത് നിന്നും വാങ്ങുന്നതാണോ ലാഭം?; കണക്കുകള്‍ ഇങ്ങനെ.!
മുംബൈ: ഐഫോൺ 14 സീരീസ് കഴിഞ്ഞ സെപ്തംബര്‍ 7നാണ് പുറത്തിറങ്ങിയത്. ഐഫോണ്‍ 14, ഐഫോണ്‍ 14 പ്ലസ്, ഐഫോണ്‍ 14 പ്രോ,ഐഫോണ്‍ 14 പ്രോ മാക്സ് എന്നിങ്ങനെ നാല് പതിപ്പുകളിലാണ് പുതിയ ഐഫോൺ സീരീസ് അവതരിപ്പിച്ചിരിക്കുന്നത്. ഇതുവരെ വില്‍പ്പനയ്ക്ക് എത്തിയ എല്ലാ ഐഫോണുകളും പോലെ, ഐഫോൺ 14 സീരീസിന്‍റെ വില അമേരിക്കന്‍ വിലയേക്കാള്‍ കൂടുതലാണ് ഇന്ത്യയിൽ. ശരിക്കും യുകെ, ചൈന, ന്യൂസിലാൻഡ്, യുഎഇ, മറ്റു പല ഏഷ്യന്‍ രാജ്യങ്ങളെക്കാള്‍ ഇന്ത്യയില്‍ ഐഫോണ്‍ 14 വില കൂടുതലാണ് എന്നതാണ് നേര്.
Read more: ഇന്ത്യയിലെ ഐഫോണ്‍ വില വച്ചു നോക്കിയാല്‍ വിദേശത്ത് നിന്നും വാങ്ങുന്നതാണോ ലാഭം?; കണക്കുകള്‍ ഇങ്ങനെ.!
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam