
റിയാദ്: സൗദി അറേബ്യയുടെ 92-ാമത് ദേശീയദിനം പ്രമാണിച്ച് സെപ്റ്റംബര്‍ 23-ന് ഹറമൈൻ ട്രെയിനിൽ 9.2 റിയാലിന് ടിക്കറ്റ്. ജിദ്ദ സുലൈമാനിയ റെയില്‍വെ സ്റ്റേഷനും മക്ക സ്റ്റേഷനും ഇടയിലുള്ള സര്‍വീസിന് ടിക്കറ്റ് നിരക്ക് 9.2 റിയാലായി കുറച്ചതായി കസ്റ്റമര്‍ സര്‍വീസ് സെക്ടര്‍ അറിയിച്ചു.
ദേശീയ ദിനത്തിൽ രാജ്യത്തെ ജനങ്ങളുടെ ആഹ്ലാദങ്ങളിൽ പങ്കുചേരുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അന്ന് മാത്രമേ ഈ ഓഫര്‍ നിലവിലുണ്ടാവകയുള്ളൂവെന്നും അധികൃതർ വ്യക്തമാക്കി. ജിദ്ദയിലെ സുലൈമാനിയ സ്റ്റേഷനും മക്ക സ്റ്റേഷനും ഇടയിലുള്ള പ്രതിദിന ഹറമൈൻ ട്രെയിൻ സർവിസുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് ഏതാനും ദിവസം മുമ്പ് അധികൃതർ അറിയിച്ചിരുന്നു. ഉംറ തീർഥാടകരുടെ മക്കയിലേക്കുള്ള യാത്ര സുഗമമാക്കുകയാണ് ലക്ഷ്യം. ഇരുവശങ്ങളിലേക്കും പ്രതിദിനം 32 ട്രിപ്പുകളായാണ് ഹറമൈൻ ട്രെയിൻ സർവിസുകളുടെ എണ്ണം ഉയർത്തുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ജിദ്ദയിൽ നിന്ന് മക്കയിലേക്കുള്ള യാത്രക്ക് ഒരുവശത്തേക്ക് 32 റിയാൽ ആണ് സാധാരണ ടിക്കറ്റ് നിരക്ക്.
Read more: പ്രവാസി മലയാളികളെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കാൻ ‘ദിയാ ധനം’ കൊടുത്ത് ഉമ്മൻ ചാണ്ടി
സൗദിയില്‍ ഒരു കൂട്ടം ആളുകള്‍ തമ്മില്‍ കൂട്ടത്തല്ല്, വെടിവെപ്പ്; യുവാവ് മരിച്ചു
റിയാദ്: സൗദി അറേബ്യയിലെ തബൂക്കില്‍ ഒരു കൂട്ടം ആളുകള്‍ തമ്മില്‍ സംഘര്‍ഷം. ഒരാള്‍ വെടിയേറ്റ് മരിച്ചു. സംഭവത്തില്‍ ഏഴുപേരെ അറസ്റ്റ് ചെയ്തു. ഒരു കൂട്ടം ആളുകള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തിനിടെ വെടിയേറ്റ് 20 വയസ്സുള്ള യുവാവാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് ഏഴുപേരെ അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. സംഘര്‍ഷത്തില്‍ ഏതാനും പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam