
ബെയ്‌റൂത്ത്: ഗര്‍ഭഛിദ്രം നടത്താന്‍ വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ച ശേഷം തീ കൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ യുവതി ദിവസങ്ങള്‍ക്ക് ശേഷം മരിച്ചു. വടക്കന്‍ ലബനോനിലാണ് സംഭവം. ഗര്‍ഭിണിയായ ലബനീസ് യുവതിയെ ഭര്‍ത്താവ് തീ കൊളുത്തുകയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച്് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
21കാരിയായ ഹന മുഹമ്മദ് ഖോദുര്‍ ആണ് ബുധനാഴ്ച മരിച്ചത്. ട്രിപ്പൊലിയിലെ അല്‍ സലാം ആശുപത്രിയില്‍ പരിക്കുകളോട് പൊരുതി 11 ദിവസങ്ങള്‍ക്ക് ശേഷമാണ് യുവതി മരണത്തിന് കീഴടങ്ങിയത്. ശസ്ത്രക്രിയ വഴി പുറത്തെടുക്കുന്നതിന് മുമ്പ് യുവതിയുടെ വയറ്റില്‍ വെച്ച് തന്നെ ഗര്‍ഭസ്ഥശിശു മരണപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
യുവതിയും ഭര്‍ത്താവും തമ്മില്‍ ഗര്‍ഭത്തെച്ചൊല്ലി വഴക്കുണ്ടായിരുന്നു. മോശം സാമ്പത്തിക സ്ഥിതിയിലും സാമ്പത്തിക പ്രതിസന്ധിയുമുള്ള ഒരു രാജ്യത്ത് കുഞ്ഞിനെ വളര്‍ത്താന്‍ കഴിയില്ലെന്നും അതിനാല്‍ ഗര്‍ഭം അലസിപ്പിക്കണമെന്നും ഭര്‍ത്താവ് യുവതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ യുവതി ഇതിന് സമ്മതിച്ചില്ല. തുടര്‍ന്ന് ഭര്‍ത്താവ് യുവതിക്ക് നേരെ തീ കൊളുത്തുകയായിരുന്നു. സംഭവത്തിന് ശേഷം രാജ്യം വിടാന്‍ ഒരുങ്ങുന്നതിനിടെയാണ് പ്രതിയായ ഭര്‍ത്താവ് അറസ്റ്റിലായത്.
ഒരു വയസുള്ള കുഞ്ഞിന്‍റെ മരണം; പ്രവാസി വനിതയ്‍ക്ക് അഞ്ച് വര്‍ഷം തടവ്
മനാമ: ബഹ്റൈനില്‍ 14 മാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ അമ്മയ്ക്ക് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. കുഞ്ഞിന്‍റെ മരണത്തില്‍ അമ്മയും ഉത്തരവാദിയാണെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിധി. ശിക്ഷയ്‍ക്ക് ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
22 വയസുകാരനായ കാമുകനൊപ്പമാണ് കുഞ്ഞിന്റെ അമ്മ ജീവിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇയാള്‍ക്കൊപ്പം കുഞ്ഞിനെ കാറില്‍ ഇരുത്തി പുറത്തുപോയ യുവതി, തിരികെ വന്നപ്പോള്‍ ചലനമറ്റ നിലയില്‍ കുഞ്ഞിനെ കണ്ടെത്തി. നേരത്തെയും പല തവണ കാമുകന്‍ കുട്ടിയെ ഉപദ്രവിച്ചിരുന്നുവെന്നും ഇത് ബോധ്യമുണ്ടായിട്ടും തടയാന്‍ യുവതി ഒരു നടപടിയും സ്വീകരിച്ചില്ലെന്നും കോടതി കണ്ടെത്തി. കേസില്‍ വിചാരണയ്‍ക്കായി കാമുകനെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
വീട്ടിലെ വൈ ഫൈയുടെ പാസ് വേഡ് മാറ്റുന്നതിനെച്ചൊല്ലി തര്‍ക്കം; സഹോദരനെ കൊലപ്പെടുത്തി യുവാവ്
ചലനമറ്റ നിലയില്‍ കാറില്‍ കണ്ടെത്തിയ കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ യുവതി കഴിയുന്ന പോലെ ശ്രമിച്ചിരുന്നെങ്കിലും ഇത് ഫലം കണ്ടില്ല. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുഞ്ഞിന്‍റെ മരണം സംഭവിച്ചിരുന്നു. നേരത്തെ തന്നെ പലവട്ടം അമ്മയുടെ മുന്നില്‍വെച്ച് ഇയാള്‍ കുഞ്ഞിനെ ഉപദ്രവിച്ചിരുന്നും എന്നാല്‍ അത് വകവെയ്‍ക്കാതെ ഇയാള്‍ക്കൊപ്പം തന്നെ തുടര്‍ന്നും യുവതി താമസിക്കുകയായിരുന്നുവെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ