സൗദി ഗെയിംസ് ബാഡ്മിൻൺ സിംഗിൾസ് പുരുഷ വിഭാഗത്തിൽ ഇന്ത്യക്കാരന് സ്വർണ മെഡലും 10 ലക്ഷം റിയാലും

Published : Nov 04, 2022, 10:51 PM IST
സൗദി ഗെയിംസ് ബാഡ്മിൻൺ സിംഗിൾസ് പുരുഷ വിഭാഗത്തിൽ ഇന്ത്യക്കാരന് സ്വർണ മെഡലും 10 ലക്ഷം റിയാലും

Synopsis

റിയാദിൽ സ്വകാര്യ കമ്പനിയിൽ എൻജിനീയറായ ഷാഹിദ് ശൈഖാണ് ശൈഖ് മെഹദ് ഷായുടെ പിതാവ്. കുട്ടിക്കാലം മുതൽ റിയാദിലുള്ള മെഹദ് എട്ടാം വയസിൽ കൈയ്യിലെടുത്തതാണ് ബാറ്റ്. അന്ന് മുതൽ കടുത്ത പരിശീലനത്തിലായിരുന്നു.

റിയാദ്: സൗദി ഗെയിംസ് ബാഡ്മിൻൺ സിംഗിൾസ് പുരുഷ വിഭാഗത്തിൽ ഹൈദരാബാദ് സ്വദേശിയും റിയാദ് മിഡിലീസ്റ്റ് ഇന്റർനാഷനൽ സ്കൂൾ 11-ാം ക്ലാസ് വിദ്യാർഥിയുമായ ശൈഖ് മെഹദ് ഷാക്കാണ് സ്വർണ മെഡലും 10 ലക്ഷം റിയാൽ സമ്മാനത്തുകയും. വ്യാഴാഴ്ച രാത്രി റിയാദ് ഡിപ്ലോമാറ്റിക് ക്വാർട്ടറിന് സമീപമുള്ള മെഹ്ദി സ്റ്റേഡിയത്തിലായിരുന്നു മത്സരം.

റിയാദിൽ സ്വകാര്യ കമ്പനിയിൽ എൻജിനീയറായ ഷാഹിദ് ശൈഖാണ് ശൈഖ് മെഹദ് ഷായുടെ പിതാവ്. കുട്ടിക്കാലം മുതൽ റിയാദിലുള്ള മെഹദ് എട്ടാം വയസിൽ കൈയ്യിലെടുത്തതാണ് ബാറ്റ്. അന്ന് മുതൽ കടുത്ത പരിശീലനത്തിലായിരുന്നു. എന്നെങ്കിലും ഇത്തരമൊരു നേട്ടത്തിൽ എത്തിച്ചേരുമെന്നൊരു പ്രതീക്ഷയിൽ തന്നെയാണ് ദിനംപ്രതി കളിച്ചുകയറിയത്. എന്നാൽ സൗദിയിൽ തന്നെ ഇത്തരമൊരു അവസരം വന്നുചേരുമെന്ന് വിദൂര സ്വപ്നത്തിൽ പോലമുണ്ടായിരുന്നില്ല. 

Read More -  നാട്ടില്‍ പോകാനാകാതെ കുടുങ്ങിയ പ്രവാസികള്‍ക്ക് മികച്ച അവസരം; രണ്ടു ദിവസത്തിനകം കോണ്‍സുലേറ്റുമായി ബന്ധപ്പെടണം

സൗദിയിലും ദേശീയ ഗെയിംസ് വരുമെന്നും അതിൽ തന്നെ മത്സരിക്കാൻ അവസരം കിട്ടുമെന്നും ഒരിക്കലും കരുതിയതല്ല. സ്വപ്നം കാണാതെ കിട്ടിയ നേട്ടത്തിന്റെ അത്ഭുതത്തിലും ആഹ്ലാദത്തിലുമാണ് ഈ 16 വയസുകാരൻ. ശൈഖ് മെഹദ് ഷായുടെ പിതാവ് 22 വർഷമായി റിയാദിലുള്ള ഷാഹിദ് ശൈഖ് അൽമുതലഖ് ഫർണീച്ചർ കമ്പനിയിലാണ് എൻജിനീയറായി ജോലി ചെയ്യുന്നത്. 

Read More -  സൗദിയിലെ ആദ്യത്തെ ഇലക്ട്രിക് കാർ ബ്രാൻഡായി ‘സീർ’പ്രഖ്യാപിച്ച് കിരീടാവകാശി

അതേസമയം ബാഡ്മിൻ വ്യക്തിഗത ചാമ്പ്യൻഷിപ്പിൽ സ്വർണമെഡലും 10 ലക്ഷം റിയാൽ (ഏകദേശം രണ്ട് കോടി 20 ലക്ഷം രൂപ) സമ്മാന തുകയും നേടിയത് കോഴിക്കോട് കൊടുവള്ളി സ്വദേശിനിയും റിയാദിലെ മിഡിലീസ്റ്റ് ഇൻർനാഷനൽ ഇന്ത്യൻ സ്കുളിലെ 11-ാം ക്ലാസ് വിദ്യാർഥിനിയുമായ ഖദീജ നിസയാണ്.

മലയാളികൾക്കും ഇന്ത്യക്കാകെ തന്നെയും അഭിമാനകരമായ നേട്ടമാണ് ഈ മിടുക്കി സ്വന്തമാക്കിയത്. സൗദി അറേബ്യ ആദ്യമായി സംഘടിപ്പിച്ച ദേശീയ ഗെയിംസിൽ മാറ്റുരച്ച ഏക മലയാളി താരമാണ് ഖദീജ നിസ. സൗദിയിൽ ജനിച്ച വിദേശികൾക്കും ദേശീയ ഗെയിംസിൽ ഭാഗമാകാം എന്ന ഇളവാണ് ഈ പെൺകുട്ടിക്ക് തുണയായത്.
ഒക്ടോബർ 28-ന് റിയാദിൽ ആരംഭിച്ച സൗദി ദേശീയ ഗെയിസിൽ നവംബർ ഒന്ന് മുതലാണ് ബാഡ്മിന്റൺ മത്സരങ്ങൾ ആരംഭിച്ചത്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ
കുവൈത്ത് പൗരനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതി കസ്റ്റഡിയിൽ, പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം