ഇതിനായി അടുത്ത രണ്ട് ദിവസത്തിനകം ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെടണമെന്ന് കോണ്‍സുലേറ്റ് അറിയിച്ചിട്ടുണ്ട്.
റിയാദ്: സൗദി അറേബ്യയില്‍ നിന്ന് നാട്ടിലേക്ക് പോകാനാകാതെ കുടുങ്ങിയവര്‍ക്ക് നാടണയാന്‍ സംവിധാനവുമായി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ്. ഇഖാമ പുതുക്കാന്‍ കഴിയാതെയും ഹുറൂബ് ഉള്‍പ്പെടെ മറ്റ് പ്രതിസന്ധിയില്‍പ്പെട്ട് നാട്ടില്‍ പോകാനാകാതെയും പ്രയാസപ്പെടുന്ന പ്രവാസികളെ ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് അയയ്ക്കുന്നതിനായാണ് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അവസരം നല്‍കുന്നത്.
ഇതിനായി അടുത്ത രണ്ട് ദിവസത്തിനകം ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെടണമെന്ന് കോണ്‍സുലേറ്റ് അറിയിച്ചിട്ടുണ്ട്. ഈ അവസരം പ്രയോജനപ്പെടുത്തുന്നതിനായി http://cgijeddah.org/consulate/exitVisa/reg.aspx എന്ന വെബ്സൈറ്റിലെ Final Exit Visa - Registration Form എന്ന ടാഗില്‍ വ്യക്തിയുടെ വിവരങ്ങള്‍ നല്‍കി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. സൗദിയിലെ ലോക്ഡൗണിന് മുമ്പ് ഈ വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്തവര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ട. രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്കും കോണ്‍സുലേറ്റുമായി ബന്ധപ്പെടാമെന്ന് അധികൃതര്‍ വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ക്ക് +966 556122301 എന്ന വാട്സാപ്പ് നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
Read More - സൗദി അറേബ്യയില്‍ കാണാതായ 13 വയസുകാരനെ കണ്ടെത്താന്‍ സഹായം തേടി പിതാവ്
സൗദി അറേബ്യയില്‍ സ്കൂൾ വാഹനം മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു
റിയാദ്: സൗദി അറേബ്യയിലെ അൽ ഖസീം പ്രവിശ്യയിൽ സ്കൂൾ വാഹനം മറിഞ്ഞ് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. സ്‌കൂൾ വിട്ട് വീടുകളിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. പടിഞ്ഞാറൻ അൽ ഖസീമിലെ ബദായയിലുള്ള അൽ ദബ്താൻ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽ പെട്ടത്.
Read also: മലയാളി യുവാവ് സൗദി അറേബ്യയില്‍ മരിച്ചു
അല്‍ ഖസീമില്‍ സ്‍കൂള്‍ വിട്ട ശേഷം ദറഇയയിലെ മസ്‌ക ഗ്രാമത്തിലെ വീടുകളിലേക്ക് മടങ്ങുന്നതിനിടെ വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വിദ്യാർഥികളിൽ ഗുരുതരമായി പരിക്കേറ്റ ഒരാൾ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. പരിക്കേറ്റ രണ്ടാമൻ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
