പ്രവാസികളുടെ മടക്കം; വിശദീകരണവുമായി ഷാര്‍ജ വിമാനത്താവളം അധികൃതര്‍

Published : Aug 15, 2020, 09:07 PM IST
പ്രവാസികളുടെ മടക്കം; വിശദീകരണവുമായി ഷാര്‍ജ വിമാനത്താവളം അധികൃതര്‍

Synopsis

യാത്രക്കാര്‍ uaeentry.ica.gov.ae  എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് താമസ വിസയുടെ കാലാവധിയും സാധുതയും പരിശോധിച്ചതിന് ശേഷമേ ടിക്കറ്റ് ബുക്ക് ചെയ്യാവൂ എന്നും  അറിയിച്ചിട്ടുണ്ട്. അംഗീകൃത പരിശോധനാ കേന്ദ്രങ്ങളില്‍ നിന്നുള്ള കൊവിഡ് നെഗറ്റീവ് ഫലം ഹാജരാക്കണം. യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിനിടെയുള്ളതായിരിക്കണം പരിശോധനാഫലം. 

ഷാര്‍ജ: യുഎഇ താമസ വിസയുള്ള പ്രവാസികള്‍ക്ക് ഐ.സി.എയുടെ മുന്‍കൂര്‍ അനുമതി ഇല്ലാതെ തന്നെ രാജ്യത്തേക്ക് മടങ്ങിവരാമെന്ന് ഷാര്‍ജ എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. മുന്‍കൂര്‍ അനുമതി സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ശനിയാഴ്ച സോഷ്യല്‍ മീഡിയയിലൂടെയുള്ള അറിയിപ്പ്.

യാത്രക്കാര്‍ uaeentry.ica.gov.ae  എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് താമസ വിസയുടെ കാലാവധിയും സാധുതയും പരിശോധിച്ചതിന് ശേഷമേ ടിക്കറ്റ് ബുക്ക് ചെയ്യാവൂ എന്നും  അറിയിച്ചിട്ടുണ്ട്. അംഗീകൃത പരിശോധനാ കേന്ദ്രങ്ങളില്‍ നിന്നുള്ള കൊവിഡ് നെഗറ്റീവ് ഫലം ഹാജരാക്കണം. യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിനിടെയുള്ളതായിരിക്കണം പരിശോധനാഫലം. 

അതേസമയം ദുബായിലേക്ക് വരുന്നവര്‍ ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സിന്റെ അനുമതി വാങ്ങിയിരിക്കണമെന്ന് എമിറേറ്റ്സ് വിമാനക്കമ്പനി അറിയിച്ചിട്ടുണ്ട്. നിലവില്‍ ദുബായ് ഒഴികയുള്ള യുഎഇയിലെ മറ്റ് എമിറേറ്റുകള്‍ വഴിയുള്ള യാത്രകള്‍ക്കാണ് അനുമതി ആവശ്യമില്ലാത്തത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

click me!

Recommended Stories

വ്യാജ സർട്ടിഫിക്കറ്റുകൾക്ക് പൂട്ടിട്ട് കുവൈത്ത്; പുതിയ നിബന്ധനകൾ പുറത്തിറക്കി സിവിൽ സർവീസ് കമ്മീഷൻ
മലയാളി ജീവകാരുണ്യ പ്രവർത്തകൻ സൗദി അറേബ്യയിൽ മരിച്ചു