
കുവൈത്ത് സിറ്റി: ഗതാഗത നിയന്ത്രണം കർശനമാക്കുന്നതിൻ്റെയും റോഡ് ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് ഭീഷണിയായ അപകടകരമായ പെരുമാറ്റങ്ങൾ കുറയ്ക്കുന്നതിൻ്റെയും ഭാഗമായി തെറ്റായി യു-ടേൺ എടുക്കുന്ന ഡ്രൈവർമാർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കാൻ തുടങ്ങി. 60 ദിവസത്തേക്ക് വാഹനങ്ങൾ പിടിച്ചെടുക്കുന്നതും മറ്റ് നിയമ നടപടികളും ഇവർക്കെതിരെ ഉണ്ടാകും.
read more: അപകടമുണ്ടായപ്പോൾ വാൻ ഉപേക്ഷിച്ച് ഡ്രൈവർ ഓടി, വാഹനം പരിശോധിച്ചപ്പോൾ നായയും തോക്കും ലഹരി വസ്തുക്കളും
റോഡുകളിലെ ക്യാമറകൾ അനധികൃതമായി യു-ടേൺ എടുക്കുന്നത് നിരീക്ഷിക്കും. ഡ്രൈവർമാർ അവരുടെ സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പാക്കുന്നതിന് ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിൻ്റെ ആവശ്യകതയും ട്രാഫിക് വകുപ്പ് വിശദീകരിച്ചു. റോഡുകളിലെ സുരക്ഷ വർധിപ്പിക്കുന്നതിനായി നിയമലംഘകരെ അറസ്റ്റ് ചെയ്യുന്നതിനും തെറ്റായ പെരുമാറ്റങ്ങൾ തടയുന്നതിനുമുള്ള ക്യാമ്പയിനുകളും തുടരും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ