അൽ ഒയൂൺ ഏരിയയിലെ റൗണ്ട് എബൗട്ടിൽ ആണ് സംഭവം

കുവൈത്ത് സിറ്റി : ജഹ്റയിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. അപകടമുണ്ടാക്കിയ ഒരു വാഹനത്തിൽ നിന്നും ലഹരി വസ്തുക്കളും തോക്കും അധികൃതർ കണ്ടെടുത്തു. അൽ ഒയൂൺ ഏരിയയിലെ റൗണ്ട് എബൗട്ടിൽ ആണ് സംഭവം. പോലീസിന്റെ പതിവ് പട്രോളിങ്ങിനിടെയാണ് ബസും വാനും തമ്മിൽ കൂട്ടിയിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. അധികൃതർ സംഭവ സ്ഥലത്തെത്തിയപ്പോഴേക്കും വാനിന്റെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ സംശയം തോന്നിയ ഉദ്യോ​ഗസ്ഥർ വാൻ പരിശോധിച്ചപ്പോഴാണ് വാഹനത്തിൽ നിന്നും ലഹരി വസ്തുക്കളും തോക്കും കണ്ടെടുത്തത്. വാഹനത്തിൽ ഒരു നായ ഉണ്ടായിരുന്നതായും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. നായയേയും പിടിച്ചെടുത്ത വസ്തുക്കളും കൂടുതൽ അന്വേഷണത്തിനായി ബന്ധപ്പെട്ട വിഭാ​ഗത്തിന് കൈമാറി. ഓടി രക്ഷപ്പെട്ട പ്രതിക്കായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്ന് ജഹ്റ പോലീസ് അറിയിച്ചു.

read more : ഡ്രൈവറില്ല, ഒറ്റ യാത്രയിൽ 40 പേരെ ഉൾക്കൊള്ളും ; റെയിൽ ബസ് പദ്ധതിയുമായി ദുബായ്