Illegal remittance: പ്രവാസികള്‍ ശ്രദ്ധിക്കുക; ബന്ധമില്ലാത്തവരുടെ പേരില്‍ പണം അയക്കുന്നതിനെതിരെ മുന്നറിയിപ്പ്

Published : Feb 17, 2022, 11:13 AM IST
Illegal remittance: പ്രവാസികള്‍ ശ്രദ്ധിക്കുക; ബന്ധമില്ലാത്തവരുടെ പേരില്‍ പണം അയക്കുന്നതിനെതിരെ മുന്നറിയിപ്പ്

Synopsis

തങ്ങളുമായി യാതൊരു ബന്ധവുമില്ലാത്തവരുടെ പേരിലോ കുവൈത്തിന് പുറത്തുള്ള സ്ഥാപനങ്ങലുടെ പേരിലോ പണം അയക്കുന്നതിനെതിരെ  അധികൃതരുടെ മുന്നറിയിപ്പ്. ഇത്തരം പണമിടപാടുകള്‍ നിയമവിരുദ്ധമായി കണക്കാക്കപ്പെടും.

കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) നിന്ന് പണം അയക്കുന്ന പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ (Ministry of Interior) മുന്നറിയിപ്പ്. തങ്ങളുമായി യാതൊരു ബന്ധവുമില്ലാത്തവരുടെ പേരിലോ (People who have no relations) കുവൈത്തിന് പുറത്തുള്ള സ്ഥാപനങ്ങലുടെ (Entities outside Kuwait) പേരിലോ പണം അയക്കുന്നതിനെതിരെയാണ് അധികൃതരുടെ മുന്നറിയിപ്പ്. ഇത്തരം പണമിടപാടുകള്‍ നിയമവിരുദ്ധമായി കണക്കാക്കപ്പെടുമെന്നും (Considered as illegal) അങ്ങനെ ചെയ്യുന്നവര്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമെന്നും (Accountability) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കുവൈത്തില്‍ കള്ളപ്പണ ഇടപാടുകള്‍ തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ നിര്‍ദേശങ്ങള്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം എത്തിക്കുന്നതും തട്ടിപ്പുകള്‍, ഓണ്‍ലൈനിലൂടെയുള്ള യാചന, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അനധികൃത പണമിടപാടുകള്‍ തുടങ്ങിയവയ്‍ക്ക് അറുതി വരുത്താന്‍ കൂടി ലക്ഷ്യമിട്ടാണ് ഈ നടപടികള്‍.

യാതൊരു മുന്‍പരിചയവുമില്ലാത്ത ഒരാളുടെയോ പേരിലോ വിശ്വാസ്യതയില്ലാത്ത സ്ഥാപനങ്ങളുടെയോ പേരില്‍ ബാങ്ക് വഴിയോ മറ്റ് ഇലക്ട്രോണിക് പണമിടപാട് സംവിധാനങ്ങള്‍ ഉപയോഗിച്ചോ പണം അയക്കുന്ന വ്യക്തികള്‍ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നുവെന്ന സംശയത്തില്‍ അകപ്പെടുമെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ഇത്തരം പണമിടപാടുകളുടെ നിയമപരമായ ബാധ്യത ഇതോടെ ആ വ്യക്തിയില്‍ വന്നുചേരുമെന്നും അറിയിച്ചിട്ടുണ്ട്. 


കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) സ്വദേശി യുവാവുമായുള്ള തര്‍ക്കത്തിനിടെ പ്രവാസിയെ വെട്ടിക്കൊന്നു (murder). കഴിഞ്ഞ ദിവസം ഹവല്ലി ഗവര്‍ണറേറ്റിലായിരുന്നു (Hawalli Governorate) സംഭവം. അജ്ഞാത മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ (Unidentified dead body) സുരക്ഷാ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകത്തിന്റെ വിശദ വിവരങ്ങള്‍ പുറത്തുവന്നത്.

പലയിടത്തും മുറിവേറ്റ നിലയിലാണ് അജ്ഞാത മൃതദേഹം ഹവല്ലിയില്‍ നിന്ന് പൊലീസ് കണ്ടെടുത്തത്. ഇറച്ചി വെട്ടുന്നതിന് ഉപയോഗിക്കുന്ന തരത്തിലുള്ള ഒരു കത്തിയും മൃതദേഹത്തിന് സമീപത്തു നിന്ന് ലഭിച്ചു. തുടര്‍ നടപടികള്‍ മൃതദേഹം ഫോറന്‍സിക് പരിശോധനയ്‍ക്ക് പരിശോധനയ്‍ക്ക് അയച്ചു. പരിശോധനയില്‍ കൊലപാതകമാണെന്ന വിവരമാണ് പുറത്തുവന്നത്.

തുടര്‍ന്ന് നടന്ന വിശദമായ അന്വേഷണത്തിനൊടുവിലാണ് കൊലപാതകിയെ പിടികൂടിയത്. കൊല്ലപ്പെട്ടയാളും ഒരു കുവൈത്തി യുവാവും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായെന്നും ഇതിനിടെ കൊലപാതകം നടന്നുവെന്നുമാണ് പൊലീസ് കണ്ടെത്തിയത്. ശേഷം ആയുധം സ്ഥലത്തുതന്നെ ഉപേക്ഷിച്ച് പ്രതി രക്ഷപ്പെടുകയും ചെയ്‍തു. എന്നാല്‍ മണിക്കൂറുകള്‍ക്കകം തന്നെ സി.ഐ.ഡി ഉദ്യോഗസ്ഥര്‍ക്ക് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങള്‍ ഉള്‍പ്പെടെ കണ്ടെത്താനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

Read Also: ഒമാനിലേക്ക് മയക്കു മരുന്ന് കടത്താന്‍ ശ്രമം; നാല് പേര്‍ അറസ്റ്റില്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബോണ്ടി വെടിവയ്പ്, പരിക്കേറ്റ പ്രതിക്കെതിരെ 15 പേരുടെ കൊലപാതകം അടക്കം 59 കുറ്റങ്ങൾ
കുവൈത്ത് സർക്കാർ ജോലിക്ക് അപേക്ഷിക്കുന്നവർക്ക് ഇനി നിർബന്ധിത ലഹരി പരിശോധന