
റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) പ്രാഥമിക വിദ്യാലയങ്ങളിലും(primary schools) നേരിട്ട് ക്ലാസ് തുടങ്ങൂന്നു. ഈ മാസം 23 മുതല്‍ ഇതടക്കം എല്ലാ ക്ലാസിലെയും വിദ്യാര്‍ഥികള്‍ക്കും ഓഫ് ലൈന്‍ ക്ലാസുകള്‍ മാത്രമേ ഉണ്ടാവൂ എന്ന് വിദ്യാഭ്യാസ, ആരോഗ്യവകുപ്പുകള്‍ അറിയിച്ചു.
കൊവിഡ് വ്യാപന ഭീഷണിയെ തുടര്‍ന്ന് ഇതുവരെ ആറാം ക്ലാസ് മുതലുള്ള വിദ്യാര്‍ഥികള്‍ക്കായിരുന്നു നേരിട്ട് സ്‌കൂളുകളിലെത്തിയുള്ള ക്ലാസ്. 12 വയസ്സിന് താഴെയുള്ളവര്‍ക്ക് ഓണ്‍ലൈന്‍ പഠനം തുടരുകയായിരുന്നു. അവര്‍ക്ക് സ്‌കൂളുകളില്‍ നേരിട്ടുള്ള ക്ലാസിന് അനുമതി നല്കിയിരുന്നില്ല. അതിനാണ് മാറ്റം വരാന്‍ പോകുന്നത്. ഈ മാസം 23 മുതല്‍ എല്ലാ വിദ്യാര്‍ഥികളും സ്‌കൂളില്‍ ഹാജരാകണമെന്നും ആരോഗ്യ കാരണങ്ങളാല്‍ എത്താന്‍ കഴിയാത്തവര്‍ക്ക് മാത്രം ഓണ്‍ലൈന്‍ ക്ലാസ് നടത്താമെന്നും മന്ത്രാലയങ്ങള്‍ വ്യക്തമാക്കി. സര്‍ക്കാര്‍, സ്വകാര്യ, ഇന്റര്‌നാഷണല്‍, വിദേശ സ്‌കുളുകള്‍ക്കെല്ലാം പുതിയ തീരുമാനം ബാധകമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam