
അബുദാബി: ഗതാഗത നിയമ ലംഘനം നടത്തിയ 106 വാഹനങ്ങൾ കണ്ടുകെട്ടിയതായി അബുദാബി പൊലീസ് അറിയിച്ചു. അൽ ഐൻ സിറ്റിയിലെ താമസക്കാർക്ക് ശല്യമുണ്ടാകുന്ന തരത്തിൽ ശബ്ദം പുറപ്പെടുവിച്ചതിനും വാഹനങ്ങളിൽ മോഡിഫിക്കേഷൻ വരുത്തിയതിനുമാണ് വാഹനങ്ങൾ പിടിച്ചെടുത്തത്.
read also: ഖത്തർ മലയാളി ബിഗ് ടിക്കറ്റ് ഇ-ഡ്രോയിലൂടെ നേടിയത് ഒരു മില്യൺ ദിർഹം
മോഡിഫിക്കേഷൻ വരുത്തിയ വാഹനങ്ങൾ ഓടിക്കുന്നത് ഗുരുതരമായ ഗതാഗത നിയമലംഘനമായാണ് കണക്കാക്കുന്നത്. അനുമതിയില്ലാതെ വാഹനങ്ങളിൽ മോഡിഫിക്കേഷൻ വരുത്തുന്ന ഡ്രൈവർമാർക്ക് 2000 ദിർഹം പിഴ ലഭിക്കുകയും 12 ബ്ലാക്ക് പോയിന്റ് ചുമത്തുകയും ചെയ്യും. കൂടാതെ അവരുടെ വാഹനങ്ങൾ 30 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും. കണ്ടുകെട്ടൽ ഒഴിവാക്കുന്നതിനായി ഡ്രൈവർമാർക്ക് പിഴയ്ക്ക് പുറമേ10,000 ദിർഹം കൂടി അടയ്ക്കേണ്ടാതായി വരും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam