
ദുബൈ: യുഎഇയിലേക്ക് സവാള കയറ്റുമതി ചെയ്യാന്‍ അനുമതി നല്‍കി ഇന്ത്യ. 64,400 ടണ്‍ സവാളയാണ് യുഎഇയിലേക്കും ബംഗ്ലാദേശിലേക്കും കയറ്റുമതി ചെയ്യാന്‍ അനുവദിച്ചിരിക്കുന്നത്. 14,400 ടണ്‍ സവാളയാണ് യുഎഇയിലേക്ക് കയറ്റുമതി ചെയ്യാന്‍ ഇന്ത്യ അനുവദിച്ചിട്ടുള്ളത്.
നാഷണല്‍ കോഓപ്പറേറ്റീവ് എക്സ്പോര്‍ട്ട്സ് വഴിയാണ് കയറ്റുമതി ചെയ്യുക. ഓരോ മൂന്നു മാസത്തിലും 3,600 ടണ്ണാണ് കയറ്റുമതി ചെയ്യുകയെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിന്‍റെ അറിയിപ്പില്‍ പറയുന്നു. 2023 ഡിസംബര്‍ ആദ്യമാണ് ഇന്ത്യ സവാള കയറ്റുമതി നിരോധിച്ചത്. 2024 മാര്‍ച്ച് 31 വരെയാണ് നിരോധനം പ്രഖ്യാപിച്ചത്. കേന്ദ്ര സര്‍ക്കാരിന്‍റെ പ്രത്യേക അനുമതിയുടെ അടിസ്ഥാനത്തില്‍ സവാള കയറ്റുമതി അനുവദിച്ചിരുന്നു. കയറ്റുമതിക്ക് താല്‍ക്കാലിക നിയന്ത്രണം വന്നതോടെ യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സവാള വില ഉയര്‍ന്നിരുന്നു. തുര്‍ക്കി, ഇറാന്‍, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സവാളയാണ് ഗള്‍ഫ് രാജ്യങ്ങള്‍ ആശ്രയിച്ചിരുന്നത്.
Read Also - ഉച്ചയ്ക്ക് വീട്ടിലെത്താം, ജോലിസമയം രണ്ടു മണിക്കൂര്‍ കുറച്ചു; സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് ബാധകമെന്ന് യുഎഇ
കേരളത്തിലേക്ക് കൂടുതൽ സര്‍വീസുകൾ; വേനൽക്കാല ഷെഡ്യൂളുമായി എയര്‍ലൈൻ, പ്രവാസി മലയാളികള്‍ക്ക് സന്തോഷ വാര്‍ത്ത
അബുദാബി: ഇത്തിഹാദ് എയര്‍വേയ്‌സിന്റെ വേനല്‍ക്കാല ഷെഡ്യൂളില്‍ കേരളം ഉള്‍പ്പെടെ ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍. ഇന്ത്യയിലേക്ക് പുതിയ സര്‍വീസും പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തേക്കുള്ള സര്‍വീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്തേക്കുള്ള പ്രതിദിന സര്‍വീസ് ആഴ്ചയില്‍ പത്ത് ആക്കി ഉയര്‍ത്തി. ഇതിന് പുറമെ ജയ്പൂരിലേക്ക് പുതിയ സര്‍വീസ് പ്രഖ്യാപിക്കുകയും ചെയ്തു. നിലവില്‍ അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്ക് ദിവസേന മൂന്ന് സര്‍വീസുകളുണ്ട്. പുതിയ സര്‍വീസുകള്‍ വരുന്നതോടെ കേരളത്തിലേക്ക് ആഴ്ചയില്‍ ആയിരത്തോളം പേര്‍ക്കും ജയ്പൂരിലേക്ക് 1200 പേര്‍ക്കും കൂടുതല്‍ സഞ്ചരിക്കാനുള്ള അവസരമാണ് ലഭിക്കുക.
ജയ്പൂരിലേക്ക് ജൂണ്‍ 16നാണ് പുതിയ സര്‍വീസ് തുടങ്ങുന്നത്. ആദ്യം ആഴ്ചയില്‍ നാല് സര്‍വീസുകളാണ് ഉണ്ടാകുക. ജയ്പൂരിലേക്ക് കൂടി സര്‍വീസ് തുടങ്ങുന്നതോടെ ഇത്തിഹാദിന്റെ ഇന്ത്യന്‍ സെക്ടറുകളിലേക്കുള്ള സര്‍വീസുകള്‍ 11 ആയി ഉയരും. ജൂൺ 15ന് തുർക്കിയിലേക്കും സർവീസ് ആരംഭിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ആഴ്ചയിൽ 3 വിമാന സർവീസുകളാണ് ഉണ്ടാകുക. കൂടാതെ വിവിധ രാജ്യങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്തു. ഇന്ത്യയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്ക് അബുദാബി വഴി കണക്ഷന്‍ സര്‍വീസും പ്രയോജനപ്പെടുത്താം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam