താമസ നിയമലംഘകര്‍ക്ക് ആശ്വാസം; പൊതുമാപ്പ് പ്രഖ്യാപിച്ചേക്കും, വെളിപ്പെടുത്തി മന്ത്രി

Published : Mar 05, 2024, 01:42 PM ISTUpdated : Mar 05, 2024, 01:51 PM IST
താമസ നിയമലംഘകര്‍ക്ക് ആശ്വാസം; പൊതുമാപ്പ് പ്രഖ്യാപിച്ചേക്കും, വെളിപ്പെടുത്തി മന്ത്രി

Synopsis

പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങുന്ന നിയമലംഘകര്‍ക്ക് തിരികെ വരുന്നതിനായുള്ള വിസക്ക് നിയമപരവും അംഗീകൃതവുമായ മാര്‍ഗങ്ങളിലൂടെ അപേക്ഷിക്കാവന്നതാണ്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസ നിയമലംഘകര്‍ക്കായി പൊതുമാപ്പ് പ്രഖ്യാപിച്ചേക്കും. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലായിരിക്കും താമസ നിയമലംഘകര്‍ക്ക് രാജ്യം വിടാനോ അല്ലെങ്കില്‍ സ്റ്റാറ്റസ് നിയമവിധേയമാക്കുവാനോ ഉള്ള സമയം നല്‍കുക. 

പൊതുമാപ്പ് പ്രഖ്യാപിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നും ഇത് താമസ നിയമലംഘകര്‍ക്ക് മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള കാലയളവില്‍ കുവൈത്ത് വിടാനുള്ള അനുമതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങുന്ന നിയമലംഘകര്‍ക്ക് കുവൈത്തിലേക്ക് തിരികെ വരുന്നതിനായുള്ള വിസക്ക് നിയമപരവും അംഗീകൃതവുമായ മാര്‍ഗങ്ങളിലൂടെ അപേക്ഷിക്കാവന്നതാണ്. അവസരം പ്രയോജനപ്പെടുത്താതെ രാജ്യത്ത് തങ്ങുന്നവരെ കരിമ്പട്ടികയില്‍ പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Read Also - 'ഞാനൊരു കോടീശ്വരനായേ..'; ലൈവിൽ ആര്‍ത്തുവിളിച്ച് പ്രവാസി, ഇത്തവണയും ഇന്ത്യക്കാരൻ തൂക്കി! അടിച്ചത് കോടികൾ

പ്രവാസികളുടെ എണ്ണത്തിൽ വൻ കുതിപ്പ്; കണക്കുകള്‍ പുറത്ത്, ജനസംഖ്യയുടെ 68.3 ശതമാനം 

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികളുടെ എണ്ണത്തിൽ വൻ വര്‍ധനവുണ്ടായതായി കണക്കുകൾ. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തുവിട്ട കണക്കുകളിലാണ് പ്രവാസികളുടെ എണ്ണം രാജ്യത്ത് വര്‍ധിച്ചതായി വ്യക്തമാക്കുന്നത്.

രാജ്യത്തെ ആകെ ജനസംഖ്യയുടെ 68.3 ശതമാനം എന്ന നിലയിലാണ് പ്രവാസികളുടെ എണ്ണം വർധിച്ചത്. 2023-ലെ ജനസംഖ്യാ വളർച്ചാ നിരക്ക് 2005-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തി. 2022-ൽ രേഖപ്പെടുത്തിയ നിരക്കിനെ മറികടന്നു. പൗരന്മാരുടെ എണ്ണം 1.9 ശതമാനം വർധിച്ച് 1.53 മില്യണിലെത്തി. 2010 മുതൽ 2019 വരെയുള്ള ശരാശരി വാർഷിക വളർച്ചയായ 2.5 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ഥിരവും എന്നാൽ താരതമ്യേന മന്ദഗതിയിലുള്ള വളർച്ചയുമാണ് കാണിക്കുന്നത്. 

കുവൈത്ത് ഇതര ജനസംഖ്യ 11 ശതമാനം എന്ന നിലയിൽ കുത്തനെ വർധിച്ചു. ഏകദേശം 3.29 മില്യൺ ആണ് പ്രവാസികളുടെ ജനസംഖ്യ. നിലവിൽ, ആകെ ജനസംഖ്യയുടെ 68.3 ശതമാനമാണ് പ്രവാസികൾ. 2021 അവസാനത്തോടെ രേഖപ്പെടുത്തിയ 66.1 ശതമാനത്തിൽ നിന്ന് നേരിയ വർധനവുണ്ടായെങ്കിലും കൊവിഡ് മഹാമാരിക്ക് മുമ്പുള്ള 70 ശതമാനത്തേക്കാൾ ഇപ്പോഴും കുറവാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ
സാങ്കേതിക മേഖലയിൽ കുവൈത്തുമായി കൈകോർക്കാൻ ഇന്ത്യ; നിർമ്മിത ബുദ്ധിയിൽ ആഗോള ഹബ്ബായി മാറുമെന്ന് ഇന്ത്യൻ അംബാസഡർ