സാമ്പത്തിക കുറ്റകൃത്യങ്ങൾ പ്രതിരോധിക്കാൻ ഇന്ത്യയും കുവൈത്തും; ധാരണാപത്രത്തിൽ ഒപ്പുവച്ചു

Published : Jul 10, 2025, 10:00 PM IST
india and kuwait sign mou to prevent financial crimes

Synopsis

കുവൈത്തിലെ സാമ്പത്തിക ഇന്‍റലിജൻസ് യൂണിറ്റും ഇന്ത്യയിലെ ആന്റി-മണി ലോണ്ടറിംഗ് ബ്യൂറോയുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റും ഇന്ത്യയുടെ ആന്റി മണി ലോണ്ടറിംഗ് ഡയറക്ടറേറ്റും തമ്മിൽ സാമ്പത്തിക കുറ്റകൃത്യങ്ങളുടെയും തീവ്രവാദ ഫണ്ടിംഗിനെയും പ്രതിരോധിക്കാൻ ഉദ്ദേശിച്ചുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഈ തീരുമാനം, അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുകയും വിവരങ്ങൾ വിനിമയത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്ന ലക്ഷ്യത്തോടെയാണ് സ്വീകരിച്ചത്.

കുവൈത്തിലെ സാമ്പത്തിക ഇന്‍റലിജൻസ് യൂണിറ്റും ഇന്ത്യയിലെ ആന്റി-മണി ലോണ്ടറിംഗ് ബ്യൂറോയുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. വിവര കൈമാറ്റത്തിലും സാമ്പത്തിക ഇന്റലിജൻസ് ശ്രമങ്ങളിലും സഹകരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ. ആഗോള സാമ്പത്തിക വാച്ച്‌ഡോഗ് ബോഡിയായ എഗ്‌മോണ്ട് ഗ്രൂപ്പിന്റെ യോഗത്തിനുശേഷം ഒപ്പുവച്ച കരാർ, ഇന്റലിജൻസ് യൂണിറ്റുകളുടെ ആഗോള ധനകാര്യ സംഘടനയുടെ തത്വങ്ങളുടെയും മാർഗ്ഗനിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ സുതാര്യതയും സഹകരണവും വർദ്ധിപ്പിക്കുന്നതിനുള്ള കുവൈത്തിന്റെയും ഇന്ത്യയുടെയും കൂട്ടായ പ്രതിബദ്ധതയുടെ തെളിവാണെന്ന് കുവൈത്ത് സാമ്പത്തിക നിരീക്ഷണ സംഘത്തിന്റെ മേധാവി ഹമദ് അൽ-മെക്രദ് പറഞ്ഞു.

കൂടുതൽ സഹകരണവും വിവര കൈമാറ്റവും ആവശ്യമുള്ള വർദ്ധിച്ചുവരുന്ന വെല്ലുവിളികളുടെ സമയത്ത് സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ് കരാർ. പുതിയ കരാർ യാഥാർത്ഥ്യമാകുന്നതിന് മുമ്പുതന്നെ കുവൈത്തിന്‍റെയും ഇന്ത്യയുടെയും സാമ്പത്തിക ഇന്റലിജൻസ് യൂണിറ്റുകൾ തമ്മിലുള്ള സഹകരണത്തിന്റെ നിലവാരം ഉയർന്ന പാതയിലാണെന്ന് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. കരാർ ഉഭയകക്ഷി വിവര കൈമാറ്റത്തിന്റെ ഒഴുക്ക് ലളിതമാക്കുന്നതിൽ സഹായകമാകുമെന്ന് അദ്ദേഹം അടിവരയിട്ടു.

ദേശീയ, ആഗോള സാമ്പത്തിക വ്യവസ്ഥയെ ഏതെങ്കിലും നിയമവിരുദ്ധ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കുന്നതിന് അന്താരാഷ്ട്ര സഹകരണത്തിന്റെ വ്യാപ്തി വികസിപ്പിക്കുക, ഉയർന്ന മാനദണ്ഡങ്ങൾക്കനുസൃതമായി വിവര വിനിമയത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുക, സാങ്കേതിക വിശകലന ശേഷികൾ ശക്തിപ്പെടുത്തുക, യൂണിറ്റുകളുമായി പങ്കാളിത്തം കെട്ടിപ്പടുക്കുക എന്നിവയാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്ന് അൽ-മെക്രാദ് അഭിപ്രായപ്പെട്ടു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിൽ പ്രവാസികൾക്ക് ആശ്വാസം; ഫാക്ടറി തൊഴിലാളികളുടെ പ്രതിമാസ ലെവി റദ്ദാക്കി
യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ദുബൈ- തിരുവനന്തപുരം വിമാന സർവീസ് വൈകിയത് മണിക്കൂറുകൾ