
ദുബൈ: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ ജൂലൈ ഏഴ് മുതല്‍ പുനഃരാരംഭിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചു. ട്വിറ്ററിലൂടെ യാത്രക്കാര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയിലാണ് എമിറേറ്റ്സ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.
രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിലക്കില്‍ യുഎഇ അധികൃതര്‍ ഇളവ് പ്രഖ്യാപിച്ചെങ്കിലും വിമാന സര്‍വീസുകള്‍ തുടങ്ങുന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും ഇത് സംബന്ധിച്ച് നിരവധി അന്വേഷണങ്ങളാണ് വിമാനക്കമ്പനികള്‍ക്ക് ദിവസവും ലഭിച്ചുകൊണ്ടിരിക്കുന്നത്. കൃത്യമായ യാത്രാ നിബന്ധനകളും അനുമതികളും സംബന്ധിച്ചുള്ള വിവരങ്ങളും സര്‍ക്കാറില്‍ നിന്ന് കാത്തിരിക്കുകയാണെന്നും ഉടന്‍ തന്നെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എമിറേറ്റ്സ് അധികൃതര്‍ മറുപടി നല്‍കിയിട്ടുണ്ട്. യാത്രാ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് തങ്ങളുടെ വെബ്‍സൈറ്റ് പരിശോധിക്കാനാണ് കമ്പനി ഉപഭോക്താക്കളോട് നിര്‍ദേശിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam